| Tuesday, 31st October 2023, 4:00 pm

മഞ്ചേശ്വരം എം.എല്‍.എക്ക് ഒരു വര്‍ഷം തടവും പിഴയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോഡ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫിന് ഒരു വര്‍ഷം തടവും 10000 രൂപ പിഴയും. കാസര്‍കോഡ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2010ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. അന്ന് ജില്ല പഞ്ചായത്ത് അംഗമായിരുന്ന എ.കെ.എം. അഷറഫും ഡെപ്യൂട്ടി തഹസില്‍ദാറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മംഗലാപുരത്ത് പഠിക്കുന്ന ചില വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിരന്തരം തിരസ്‌കരിച്ചതുമായി ബന്ധപ്പെട്ടും മൈസൂര്‍ സ്വദേശിയായ ഒരു വ്യക്തിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടുമായിരുന്നു തര്‍ക്കം.

ഈ കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. അഷ്‌റഫിനെ കൂടാതെ ബഷീര്‍, അബ്ദുള്ള, അബ്ദുല്‍ ഖാദര്‍ തുടങ്ങിയ വ്യക്തികള്‍ക്കും ഈ കേസില്‍ സമാന ശിക്ഷ വിധിച്ചിട്ടുണ്ട്.

വിധി അപ്രതീക്ഷിതമാണെന്നും തങ്ങള്‍ നിരപരാധികളാണെന്നും മേല്‍കോടതിയെ സമീപിക്കുമെന്നും എം.എല്‍.എ  പറഞ്ഞു.

content highlights: One year imprisonment and fine for Manjeswaram M.L.A AKM Ashraf

We use cookies to give you the best possible experience. Learn more