| Saturday, 20th July 2019, 4:36 pm

പ്രളയ കാലത്തെ മണ്ണ് പോലും നീക്കം ചെയ്തില്ല, ഒരു വര്‍ഷത്തിനിപ്പുറവും മഴയെ പേടിച്ച് ഇടുക്കിയിലെ ഒരു കുടുംബം

അനസ്‌ പി

ഇടുക്കിയില്‍ വീണ്ടും മഴ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് നേരിടേണ്ടി വന്ന ദുരന്തത്തിന്റെ ഓര്‍മ്മകള്‍ വിട്ടു മാറിയിട്ടില്ല. പാതി ഭാഗം തകര്‍ന്ന് കിടക്കുന്ന, ഏത് നിമിഷവും നിലം പതിച്ചേക്കാവുന്ന വീടിനകത്ത് മഴയെ പേടിച്ച് കഴിയുകയാണ് അടിമാലി മന്നാന്‍കാല സ്വദേശിനി എല്‍സി ചാക്കോ.

ഭര്‍ത്താവ് മരണപ്പെട്ടതിന് ശേഷം വിധവാ പദ്ധതിയില്‍ ഭാഗികമായി നിര്‍മ്മിച്ച് കിട്ടിയ വീടിന് മുകളിലേക്ക് ഇക്കഴിഞ്ഞ പ്രളയ കാലത്താണ് വീടിന്റെ പിറകു വശത്തെ കുന്ന് ഇടിഞ്ഞു വീഴുന്നത്. തുടര്‍ന്ന് ഒമ്പത് ദിവസം ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞു. തിരിച്ചു വന്നപ്പോള്‍ കാണാനായത് വീടിന്റെ മുകള്‍ ഭാഗം വരെ മണ്ണ് മൂടി കിടക്കുന്നതായിരുന്നു.

പ്രളയം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുമ്പോഴും സര്‍ക്കാരില്‍ നിന്ന് ഒരു രൂപ പോലും സഹായം ലഭിക്കാതെ ഇപ്പോഴും ദുരിതത്തില്‍ കഴിയുന്നത് അനേകം കുടുംബങ്ങളാണ് അതിലൊരാള്‍ മാത്രമാണ് എല്‍സി ചാക്കോ.

അനസ്‌ പി

ഡൂള്‍ന്യൂസ്, സബ്എഡിറ്റര്‍