ബംഗാളില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം: ഒരാള്‍ വെടിയേറ്റ് മരിച്ചു
National
ബംഗാളില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം: ഒരാള്‍ വെടിയേറ്റ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st September 2018, 5:54 pm

കല്‍ക്കത്ത: ബംഗാള്‍ ദാരിബിത്ത് ഹൈ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിനിടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം.പൊലിസിന്റെ വെടിയേറ്റ് 19കാരന്‍ മരിച്ചു. പത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്.

രാകേഷ് സര്‍ക്കാറാണ് വെടി കൊണ്ട് മരിച്ചത്. രാകേഷ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ആണ്. സ്‌കൂളില്‍ അധ്യാപികമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു പ്രതിഷേധം.

സ്‌കൂളില്‍ മൂന്ന് പുതിയ അധ്യാപികമാര്‍ എത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. ബംഗാളി ഭാഷയില്‍ മൂന്ന് അധ്യാപികരുടെ നിയമനം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതുതായി എത്തിയ അധ്യാപികമാര്‍ ഉറുദു , സംസ്‌കൃതം ഭാഷയിലേക്കാണ് നിയമിക്കുന്നത്. ഇതാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത് എന്ന് പെലീസ് പറയുന്നു.

Also Read: കോണ്‍ഗ്രസിന് വീണ്ടും ബി.എസ്.പിയുടെ തിരിച്ചടി; രാജസ്ഥാനില്‍ ഇടതിനൊപ്പം മൂന്നാംമുന്നണിയിലേക്ക് മായാവതി

വിദ്യാര്‍ത്ഥികള്‍ അധ്യാപികമാരെ സ്‌കൂളില്‍ കയറാന്‍ അനുവദിക്കാതിരിക്കുകയും, സ്‌കൂളിനു മുന്നിലെ റോഡ് തടയുകയും ചെയ്തു. ഇവരോടൊപ്പം പൂര്‍വ്വ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും ചേരുകയായിരുന്നു.

റബ്ബര്‍ ബുള്ളറ്റുകളും, ടിയര്‍ ഗ്യാസും മാത്രമേ പ്രയോഗിച്ചിട്ടുള്ളുവെന്നാണ് ജില്ലാ പൊലിസ് മേധാവി സുമിത് കുമാര്‍ പറഞ്ഞു. നിരവധി പൊലീസുകാര്‍ക്കും പരിക്ക് പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ആരാണ് വെടിയുതിര്‍ത്തതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

സംഭവത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബി. ജെ. പി ജില്ലയില്‍ ബന്ദ് 12 മണിക്കൂര്‍ പ്രഖ്യാപിച്ചിരുന്നു. പൊലീസ് തന്നെയാണ് വെടിയുതിര്‍ത്തതെന്നും ബി. ജെ. പി പറയുന്നു.