| Monday, 5th June 2023, 10:18 pm

'ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ഹനുമാന്‍ സ്വാമിക്ക്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഭാസ് ചിത്രം ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ‘ഹനുമാന്‍ പ്രഭു’ വിനായി സമര്‍പ്പിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍. തെലുങ്കില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്.

രാമായണം പ്രദര്‍ശിപ്പിക്കുന്നിടത്ത് ഹനുമാനും ഉണ്ടാവും എന്ന വിശ്വാസം കൊണ്ടാണ് ഒരു സീറ്റ് ഒഴിവാക്കിയിടുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രം കാണാന്‍ ഹനുമാന്‍ എത്തുമെന്നാണ് ആദിപുരുഷ് ടീം വിശ്വസിക്കുന്നത്.

ജൂണ് 16നാണ് ആദിപുരുഷ് റിലീസ് ചെയ്യുന്നത്. രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും എത്തുമ്പോള്‍ സീതയെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ കൃതി സനനാണ് അവതരിപ്പിക്കുന്നത്.

സണ്ണി സിങ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൗഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദിപുരുഷിന്റെ നിര്‍മാണം.

ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ വലിയ പരിഹാസവും ട്രോളുകളും ചിത്രം ഏറ്റുവാങ്ങിയിരുന്നു. വി.എഫ്.എക്‌സ് പരിതാപകരമാണെന്നും കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നുമാണ് സോഷ്യല്‍ മീഡിയ ചോദിച്ചത്. തുടര്‍ന്ന് വി.എഫ്.എക്‌സില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ ട്രെയ്‌ലറും പാട്ടും പുറത്ത് വന്നിരുന്നു.

Content Highlight: One seat will be dedicated to ‘Hanuman Prabhu’ in theatres where Adipurush will be screened

Latest Stories

We use cookies to give you the best possible experience. Learn more