| Sunday, 8th December 2019, 10:14 am

വിലക്കുറവില്‍ ശ്രദ്ധ നേടിക്കൊണ്ട് വണ്‍പ്ലസ് ഫോണുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ സ്മാര്‍ട്ട് ഫോണ്‍ ആറാമത്തെ വാര്‍ഷികം ആഘോഷിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കികൊണ്ടാണ്. വണ്‍പ്ലസ് 7 സീരീസിലെ എല്ലാ ഫോണുകള്‍ക്കും ഈ ഓഫറുകളുണ്ട്. പഴയ ഫോണുകള്‍ക്ക് കൂടാതെ ഈയിടെ പുറത്തിറങ്ങിയ ഫോണുകള്‍ക്കും വിലക്കുറവുണ്ട്. പതിനായിരം രൂപവരെയാണ് വിലക്കുറവുണ്ട്.

52999 രൂപയുടെ വണ്‍പ്ലസ് 7 പ്രൊ ഇപ്പോള്‍ 42999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ട്രിപ്പിള്‍ ക്യാമറ സംവിധാനമുള്ള ഫോണാണിത്. 8ജി.ബി റാം+256 ജി.ബി സ്റ്റോറേജ് വാരിയന്റും ഇതിനുണ്ട്.

ഇനി വണ്‍ പ്ലസ് 7 ടിയുടെ കാര്യമെടുക്കുകയാണെങ്കില്‍ ഇതിന് 3000 രൂപയാണ് ഡിസ്‌കൗണ്ട് ഉള്ളത്. 8 ജി.ബി റാം+128 ജി.ബി സ്റ്റോറേജുണ്ട് ഈ ഫോണിന്. വണ്‍പ്ലസ് 7 ടിയുടെ ബാറ്ററി ശേഷിയാണ് മറ്റൊന്ന്. പൂജ്യത്തില്‍ നിന്ന് എഴുപത് ശതമാനം ചാര്‍ജിലേക്ക് ആകെ അരമണിക്കൂര്‍ മാത്രമേ എടുക്കൂ.

വിവിധ ബാങ്കുകളില്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകള്‍ക്കും ഡിസ്‌കൗണ്ടുണ്ട്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ്/ഡെബിറ്റ് ഇഎംഐ ട്രാന്‍സാക്ഷന്‍ ഉപയോഗിച്ച് ഫോണുകള്‍ വാങ്ങുമ്പോള്‍ 1500 രൂപ വരെ അഞ്ച് ശതമാനം ഡിസ്‌കൗണ്ടുണ്ട്. ഐസിഐസിഐ ബാങ്ക് ഡെബിറ്റ് ഇഎംഐ ഇടപാടുകള്‍ക്കും 1500 രൂപ വരെ ഡിസ്‌കൗണ്ടുണ്ട്. കൂടാതെ എച്ച്എസ്ബിസി ക്യാഷ്ബാക്ക് കാര്‍ഡിലൂടെ പര്‍ച്ചേസ് നടത്തുമ്പോള്‍ അഞ്ചു ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും.

ഡൂള്‍ന്യൂസ് ഡെസ്‌ക്