| Monday, 28th August 2023, 10:01 pm

ആലപ്പുഴയില്‍ എയര്‍ഗണ്ണില്‍ നിന്നും വെടിയേറ്റ് ഒരാള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ആലപ്പുഴയില്‍ എയര്‍ഗണ്ണില്‍ നിന്നും വെടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. പള്ളിപ്പാട് വഴുതാനത്ത് സോമനാണ് മരിച്ചത്. വയറ്റിലും മുതുകിലുമാണ് ഇയാള്‍ക്ക് വെടിയേറ്റത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയേറ്റ സോമനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. ഇന്ന് വൈകിട്ട് പ്രതിയായ പ്രസാദ് മരിച്ച സോമന്റെ സഹോദരനുമായി കവലയില്‍ വെച്ച് വഴക്കിട്ടിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ സോമന്‍ വീട്ടിലെത്തിയപ്പോള്‍ പ്രസാദ് എയര്‍ഗണ്ണെടുത്ത് വെടിവെക്കുകയായിരുന്നു. പ്രതിയായ പ്രസാദ് മുന്‍ സൈനികനാണ്.

Content Highlights: One person died after being shot from an airgun in Alappuzha

We use cookies to give you the best possible experience. Learn more