| Monday, 21st November 2016, 12:31 pm

കൊടിഞ്ഞിയില്‍ മതം മാറിയ യുവാവിനെ വധിച്ചത് കുടുംബവും ഒരു സംഘടനയും ചേര്‍ന്ന്: പൊലീസ്; 48 മണിക്കൂറിനകം മുഴുവന്‍ പ്രതികളെയും പിടികൂടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടിഞ്ഞി മേഖലയില്‍ യുവാക്കള്‍ക്കായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എസ്.ഐയുടെ വിശദീകരണം. അന്വേഷണത്തിന്റെ 80 ശതമാനം പിന്നിട്ടിട്ടുണ്ട്, 20 ശതമാനം മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഓപറേഷന്‍ നടത്തിയ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ കണ്ടെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.  


മലപ്പുറം:  കൊടിഞ്ഞിയില്‍ ഫൈസലിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഒരു സംഘടനയില്‍പ്പെട്ടവരും കുടുംബവും ചേര്‍ന്നാണെന്ന് അന്വേഷ ഉദ്യോഗസ്ഥനായ തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന്‍. 48 മണിക്കൂറിനകം പ്രതികളെ മുഴുവന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

കൊടിഞ്ഞി മേഖലയില്‍ യുവാക്കള്‍ക്കായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എസ്.ഐയുടെ വിശദീകരണം. അന്വേഷണത്തിന്റെ 80 ശതമാനം പിന്നിട്ടിട്ടുണ്ട്, 20 ശതമാനം മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഓപറേഷന്‍ നടത്തിയ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ കണ്ടെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Read more: ഈ സംഭാവനകളൊക്കെ ആര്‍.എസ്.എസ് എങ്ങനെയാണ് വെളുപ്പിച്ചത്? മോദിയോട് അംബേദ്കറുടെ കൊച്ചുമകന്റെ ചോദ്യം


അനില്‍കുമാര്‍ മതം മാറുന്നതിനു മുന്‍പ് വീട്ടുകാരെ അറിയിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു. അവര്‍ മതം മാറാന്‍ പൂര്‍ണ്ണസമ്മതം നല്‍കിയിരുന്നതായാണ് അമ്മയും സഹോദരിമാരും പറഞ്ഞത്. മതം മാറ്റത്തിന് പിന്നില്‍ മറ്റൊരു പ്രേരണയും ഉണ്ടായിരുന്നില്ല. അങ്ങനെ ഇന്നുവരെ ഒരാള്‍ പോലും മൊഴി നല്‍കിയിട്ടുമില്ലെന്നും പൊലീസ് യോഗത്തില്‍ വിശദീകരിച്ചു.

ഒരാള്‍ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്. സംഭവം മുതലെടുത്തു പ്രദേശത്തിന്റെ മതേതരസ്വഭാവം നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെയും കരുതിയിരിക്കണം. 99% മുസ്‌ലിംകള്‍ ഉള്ള കൊടിഞ്ഞിയില്‍ ഈ സംഭവം ഉണ്ടായിട്ടു ഇതുവരെ ഒരു ഹിന്ദു പോലും അതിന്റെ പേരില്‍ ബുദ്ധിമുട്ടു അനുഭവിച്ചിട്ടില്ലെന്നും എസ്.ഐ വിശ്വനാഥന്‍ പറഞ്ഞു.


അക്രമണത്തിന് പിന്നില്‍ ആരാണെന്ന് നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ധാരണയുണ്ട്, നടന്ന സംഭവങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാമെന്നും പൊലീസും ജനങ്ങളും ഒരേ പോലെ ആത്മസംയമനം പാലിക്കണമെന്നും എസ്.ഐ പറഞ്ഞു.

മതസംഘടനകളും രാഷ്ട്രീയ സംഘടനകളും അക്രമത്തിനെതിരെ ദൃഢ പ്രതിജ്ഞയെടുത്തതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും പ്രതികളെ പിടികൂടുകയെന്നത് ജനങ്ങളോടുള്ള പൊലീസിന്റെ കടപ്പാടാണെന്നും കേസില്‍ ഒരു ശക്തിക്കും പൊലീസ് വഴിപ്പെടില്ലെന്നും എസ്.ഐ പറഞ്ഞു.


Related : മകന്‍ എന്ത് തെറ്റ് ചെയ്തു; മലപ്പുറത്ത് കൊല ചെയ്യപ്പെട്ട ഫൈസലിന്റെ അമ്മ മീനാക്ഷി ചോദിക്കുന്നു


ശനിയാഴ്ചയായിരുന്നു ഫൈസല്‍ കൊല്ലപ്പെട്ടത്.  പുലര്‍ച്ചെ അഞ്ചോടെ കൊടിഞ്ഞി പാലാ പാര്‍ക്കിലെ വാടക വീട്ടില്‍നിന്ന് സ്വന്തം ഓട്ടോയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടതായിരുന്നു ഫൈസല്‍. തിരുവനന്തപുരത്തുനിന്ന് ഭാര്യ ജസ്‌ന (പ്രിയ)യുടെ അച്ഛന്‍ കാര്‍ത്തികേയനും അമ്മ പ്രഭാകുമാരിയും അനുജത്തി രൂപയും ട്രെയിനിന് വരുന്നുണ്ടായിരുന്നു. ഇവരെ കൂട്ടാനായിരുന്നു ഫൈസല്‍ വെളുപ്പിന് അഞ്ചോടെ വീട്ടില്‍നിന്ന് പോയിരുന്നത്.


ഫൈസല്‍ ഞായറാഴ്ച റിയാദിലേക്ക് തിരിച്ചുപോകാനിരിക്കുകയായിരുന്നു. മതം മാറിയതിന്റെ പേരില്‍ ബന്ധുക്കളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നതായി ഫൈസല്‍ പറഞ്ഞിരുന്നു.

മകന്‍ ഭാര്യാ പിതാവിനെ  വിളിക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോകുന്നത് അറിയുന്നവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഫൈസലിന്റെ അമ്മ മീനാക്ഷിയും പറഞ്ഞിരുന്നു. മതംമാറ്റത്തിന് ശേഷവും ഫൈസലിന് അമ്മയടക്കമുള്ളവരുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്.


Also read: നോട്ട് ആസാധുവാക്കലിലൂടെ മോദി നടപ്പിലാക്കിയത് കാള്‍ മാര്‍ക്‌സിന്റെ അജണ്ട: എങ്ങനെയെന്ന് ഉമാഭാരതി വിശദീകരിക്കുന്നു


Latest Stories

We use cookies to give you the best possible experience. Learn more