തമിഴ്‌നാട്ടില്‍ ഒരു ഡി.എം.കെ എം.എല്‍.എയ്ക്ക് കൂടി കൊവിഡ്
national news
തമിഴ്‌നാട്ടില്‍ ഒരു ഡി.എം.കെ എം.എല്‍.എയ്ക്ക് കൂടി കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th June 2020, 2:12 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു എം.എല്‍.എയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡി.എം.കെ എം.എല്‍എയായ ആര്‍.ടി അരസുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെയ്യൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണിദ്ദേഹം.

സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ ഡി.എം.കെ എം.എല്‍.എയാണ് ആര്‍ടി അരസു. ജെ അന്‍പഴകന്‍, വസന്തന്‍ കെ കാര്‍ത്തികേയന്‍ എന്നിവരാണ് കൊവിഡ് ബാധിച്ച മറ്റു എം.എല്‍.എമാര്‍.

കൊവിഡ് ബാധിച്ച് മെയ് രണ്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.എല്‍.എ ജെ അന്‍പഴകന്‍ ജൂണ്‍ പത്തിന് മരിച്ചു.

അതേസമയം തമിഴ്‌നാട് വെള്ളിയാഴ്ച മാത്രം 3645 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 74,622ആയി ഉയര്‍ന്നു.

ചെന്നൈയില്‍ മാത്രം 49,690 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 24മണിക്കൂറിനുള്ളില്‍ 46 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 957 ആയി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ