| Wednesday, 19th March 2014, 10:20 am

ആഭരണ നിര്‍മ്മാണശാലയിലെ പൊട്ടിത്തെറി; മരണം നാലായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]തൃശ്ശൂര്‍: സ്വര്‍ണ്ണാഭരണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. ബംഗാള്‍ സ്വദേശി ചാപ്പി(18) തൃശ്ശീര്‍ മുളങ്ങ് മാലിപ്പറമ്പില്‍ പ്രസാദ് (35) എന്നിവരാണ് ഇന്ന് മരിച്ചത്.

ദുരന്തം നടന്നയുടനും പിന്നീട് ആശുപത്രിയിലുമായി രണ്ടു പേര്‍ മരിച്ചിരുന്നു. നെന്മാറ സ്വദേശി സഞ്ജു, തൃശൂര്‍ പൂങ്കുന്നം സ്വദേശി ധനേഷ് എന്നിവരാണ് നേരത്തെ മരിച്ചത്.

ഇനിയും പതിനഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്.

തൃശൂരിലെ പുതുക്കാട് മുളങ്ങിലില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. അപകട സമയത്ത് 25 പേരാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപമുണ്ടായിരുന്ന തെര്‍മോകോളിലേക്ക് തീ പടരുകയായിരുന്നു.

പരിക്കേറ്റ ജീവനക്കാരില്‍ അന്യസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഒന്‍പതുപേര്‍ മലയാളികളും ഏഴുപേര്‍ ബംഗാളികളുമാണ്.

Latest Stories

We use cookies to give you the best possible experience. Learn more