കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയ് (59) ആണ് മരിച്ചത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ച 488 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 234 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക