| Tuesday, 16th February 2021, 11:44 am

ഒരു രാജി കൂടി; പുതുച്ചേരിയില്‍ ഭൂരിപക്ഷം നഷ്ടമായി കോണ്‍ഗ്രസ് സര്‍ക്കാര്‍; അവിശ്വാസത്തിന് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: പുതിച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവെച്ചു. ഇതോടെ വി. നാരായണന്‍ സ്വാമി സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. ഇതിനോടകം തന്നെ നാല് എം.എല്‍.എമാരാണ് പോണ്ടിച്ചേരിയില്‍ രാജിവെച്ചത്.

ഒരു എം.എല്‍.എ കൂടി രാജിവെച്ചതോടെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ആവശ്യം ഉന്നയിച്ച് ഉടന്‍ സ്പീക്കറെ കാണുമെന്നും പ്രതിപക്ഷം പറഞ്ഞു. പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി അടിയന്ത മന്ത്രി സഭാ യോഗം വിളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

പുതുച്ചേരി കാമരാജ് നഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയാണ് രാജിവെച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടമായി ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍മന്ത്രി എ.നമശ്ശിവായം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ 12 പ്രവര്‍ത്തകര്‍ കൂടി പാര്‍ട്ടി വിട്ടിരുന്നു. അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Puducherry Congress government in minority as four MLAs quit, two in the past two days

We use cookies to give you the best possible experience. Learn more