|

ഗൗരി ലങ്കേഷ് വധം; പ്രതികളിലൊരാള്‍ കൂടി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

കര്‍ണാടകയിലെ മടിക്കേരി സ്വദേശിയായ രാജേഷ് (50) എന്നയാളെയാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആഗസ്റ്റ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.


ALSO READ: നിയമ നടപടികള്‍ നേരിടാന്‍ തയ്യാറാണ്; വിജയ് മല്യ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നു


ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.

കേസിലെ മറ്റ് പ്രധാന പ്രതികളായ അമിത്, ഗണേഷ് എന്നിവരെ ഹൂബ്‌ളിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ ബംഗളൂരിലെ അവരുടെ വീടിന് മുന്നില്‍ വച്ച് അക്രമികള്‍ വെടിവച്ചു കൊന്നത്.