വയനാട്: മുണ്ടക്കൈ ദുരന്തബാധിതർക്ക് സഹായ ഹസ്തമേകാൻ യു.ഡി.എഫ് എം.എൽ.എമാരും. യു.ഡി.എഫിലെ എല്ലാ എം.എൽ.എമാരും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
വയനാട്: മുണ്ടക്കൈ ദുരന്തബാധിതർക്ക് സഹായ ഹസ്തമേകാൻ യു.ഡി.എഫ് എം.എൽ.എമാരും. യു.ഡി.എഫിലെ എല്ലാ എം.എൽ.എമാരും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
വയനാട്ടിലെ ദുരന്തത്തിന് ഇരകളായി മാറിയ പാവങ്ങളുടെ ദുരിതത്തിൽ തങ്ങൾ പങ്കാളികളാകുമെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ മുന്നിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘വയനാട്ടിലെ ജനങ്ങൾ നേരിടുന്ന ദുരിതത്തിൽ നിന്ന് അവരെ കരകയറ്റാനുള്ള എല്ലാ പ്രവർത്തനങ്ങളിലും ഞങ്ങൾ മുന്നിൽ ഉണ്ടാകും. രാഹുൽ ഗാന്ധി 100 വീടുകൾ വെച്ച് നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. മുസ്‌ലിം ലീഗ് വലിയൊരു പുനരധിവാസ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. വയനാട്ടിലെ ജങ്ങളൊപ്പം ഞങ്ങൾ എല്ലാവരും ഉണ്ടാകും,’ വി.ഡി. സതീശൻ പറഞ്ഞു.
ഇതിന് മുമ്പ് ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി സി.പി.ഐ.എം എം.പിമാരും എം.എൽ.എമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു.
എം.പിമാരായ കെ. രാധാകൃഷ്‌ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി. ശിവദാസന്‍, എ.എ റഹീം, സു വെങ്കിടേശന്‍, ആര്‍ സച്ചിതാനന്തം എന്നിവരാണ് ദുരിതാശ്വാസ നിധിയില്‍ പങ്കാളികളാവുക. മാസശമ്പളമായ ഓരോ ലക്ഷം രൂപവീതം കണക്കാക്കിയാൽ എട്ട് ലക്ഷം രൂപയാവും സി.പി.ഐ.എം എം.പിമാര്‍ സംഭാവന ചെയ്യുക.
നിരവധി സിനിമ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
Content Highlight: One month’s salary of UDF MLAs to CM’s relief fund