| Monday, 20th August 2018, 5:32 pm

മുഴുവന്‍ എം.പിമാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം; ഉപരാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി മുഴുവന്‍ എം.പിമാരുടെയും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കാന്‍ ഉപരാഷ്ട്രപതിയുടെ നിര്‍ദ്ദേശം.

ഇത് സംബന്ധിച്ച് ഉപരാഷ്ട്രപതിയും ലോക്‌സഭാ സ്പീക്കറും എം.പിമാര്‍ക്ക് കത്ത് വല്‍കി. കേരളത്തില്‍ ഉണ്ടായ സമാനതകളില്ലാത്ത ദുരന്തത്തെ അതീവ ഗുരുതരദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Also Read മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നാല് ദിവസം കൊണ്ട് 30 കോടി രൂപ കൈമാറിയെന്ന് പേടിഎം

പ്രകൃതിദുരന്തത്തെ ദേശീയ ദുരന്തമായി കാണാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേരളത്തിലെ പ്രളയത്തെ അതീവഗുരുതര ദുരന്തമായി പ്രഖ്യാപിച്ചതോടെ ഒരു കോടി രൂപവരെ ദുരിതാശ്വാസമായി എം.പിമാരുടെ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാന്‍ കഴിയും.

സംസ്ഥാനത്തെ ദുരന്തനിവാരണത്തിന് കൂടുതല്‍ തുക കേന്ദ്രസര്‍ക്കാര്‍ നല്‍കുകയും വേണം. എം.പിമാരുടെ ശമ്പളത്തിന് പുറമേ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളവും ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്.

We use cookies to give you the best possible experience. Learn more