ഖത്തറിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട ഫിഫ ലോകകപ്പിൽ ചാമ്പ്യൻമാരായി, കോടിക്കണക്കിന് അർജന്റൈൻ ആരാധകരുടെ സ്വപ്നം സഫലമാക്കാൻ മെസിക്കും സംഘത്തിനുമായി.
നീണ്ട 36 കൊല്ലത്തിന് ശേഷമായിരുന്നു ഖത്തറിൽ നിന്നും മെസിയും സംഘവും ബ്യൂനസ് ഐറിസിലേക്ക് ലോകകപ്പ് എത്തിച്ചത്.
ഇതോടെ അർജന്റൈൻ ടീമിന് രാജ്യത്ത് ജനപ്രീതിയിൽ വലിയ രീതിയിൽ വർധനയുണ്ടായി എന്ന് നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
മാർച്ച് 24ന് പനാമക്കെതിരെ നടക്കുന്ന അർജന്റീനയുടെ സന്നാഹ മത്സരത്തിനുള്ള ടിക്കറ്റുകൾക്കായി വലിയ തള്ളിക്കയറ്റമാണ് ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായത് എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.
63,000ത്തിന് മുകളിൽ സീറ്റിങ് കപ്പാസിറ്റിയുള്ള ബ്യൂനസ് ഐറിസിലെ സ്റ്റേഡിയത്തിലേക്കാണ് അർജന്റീനയുടെ മത്സരം കാണാൻ ആരാധകരുടെ തള്ളിച്ചയുണ്ടായത്.
ഏകദേശം 10 ലക്ഷം പേരാണ് അർജന്റീനയുടെ മത്സരത്തിന് ടിക്കറ്റ് ലഭിക്കുന്നതിനായി ഓൺലൈനിൽ കാത്തുനിൽക്കുന്നത് എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ടിക്കറ്റ് വിൽപന തുടങ്ങിയ ശേഷം ഏകദേശം രണ്ട് മണിക്കൂറുകൾ കൊണ്ട് തന്നെ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി എന്നാണ് റിപ്പോർട്ടുകൾ.
59 മുതൽ 241 ഡോളർ വരെയുള്ള വിവിധ റേഞ്ചിലാണ് അർജന്റീനയുടെ മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപനക്ക് വെച്ചിരുന്നത്. ബ്യൂനസ് ഐറിസിലെ തന്നെയുള്ള മോൺമെന്റൽ സ്റ്റേഡിയത്തിൽ വെച്ചാണ് അർജന്റീനയുടെ പനാമക്കെതിരെയുള്ള മത്സരം നടത്തപ്പെടുന്നത്.
‼️ The sale of tickets for Argentina – Panama has began on Deportick website — There are more than one milion people in queue waiting for their turn. 🇦🇷🎟️ pic.twitter.com/kj6Tc4kXT0
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 16, 2023