ഫ്രാന്‍സില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു; ആക്രമണത്തിന് പിന്നില്‍ ഐ.എസ്
world
ഫ്രാന്‍സില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു; ആക്രമണത്തിന് പിന്നില്‍ ഐ.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th May 2018, 10:22 am

പാരീസ്: സെന്‍ട്രല്‍ പാരീസിലെ ഓപറ ഹൗസിന് സമീപം നടന്ന കത്തിയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അക്രമിയെ വെടിവെച്ചു കൊന്നു. പൊലീസ് ഇയാളെ തടയാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു.

ആക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 29 വയസുള്ള ആളാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വഴിയാത്രക്കാരെ ലക്ഷ്യമിട്ട അക്രമി കത്തിവീശുകയായിരുന്നു.

map

അപ്രതീക്ഷിതമായ ആക്രമണത്തില്‍ പതറിയ ജനങ്ങള്‍ കഫേകളിലും റസ്റ്ററന്റുകളിലും ഒളിച്ചു. ഇതോടെ അക്രമി ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം ചെറുത്തു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടന്ന ഐ.എസ് ആക്രമണത്തില്‍ 230 പേരാണ് ഫ്രാന്‍സില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 2015 നവംബര്‍ 13നാണ് ഏറ്റവും വലിയ ആക്രമണം ഉണ്ടായത്. ഒരു തോക്കുധാരിയും ചാവേറും നടത്തിയ ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു.