| Monday, 23rd September 2013, 10:20 pm

മലപ്പുറത്ത് എ.പി - ഇ.കെ സുന്നി വിഭാഗങ്ങള്‍ ഏറ്റുമുട്ടി: ഒരാള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മലപ്പുറം: മലപ്പുറത്ത് എ.പി സുന്നി – ഇ.കെ സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. എളയതുരുത്തിയില്‍ അബു ഹാജി (62) എന്നയാളാണ് മരിച്ചത്. മഞ്ചേരി എളയങ്കൂര്‍ മദ്രസയില്‍ നടന്ന യോഗത്തിനിടയിലാണ് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്.

ഇരു വിഭാഗവും സംയുക്തമായി നടത്തുന്ന എളയങ്കൂര്‍ മദ്രസയിലെ വാര്‍ഷിക ജനറല്‍ബോഡി യോഗം തുടങ്ങുന്നതിനിടയിലാണ് അഭിപ്രായ ഭിന്നത രൂക്ഷമാവുകയും കൈയാങ്കളിയിലെത്തുകയും ചെയ്തത്.

വൈകുന്നേരം മഗ്‌രിബ് നമസ്‌കാരത്തിനു ശേഷം നടത്താനിരുന്ന മീറ്റിംഗ് തുടങ്ങുന്നതിന് മുന്നോടിയായി ഇ.കെ വിഭാഗക്കാര്‍ അവരുടെ സംഘടനയുമായി ബന്ധപ്പെട്ട പാട്ടുകള്‍ വെച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

പാട്ട് വെച്ചത് എ.പി വിഭാഗം സുന്നി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും എത്തുകയായിരുന്നു. അതിനിടെ വടി കൊണ്ട് അടിയേറ്റ് ബോധരഹിതനായ കാന്തപുരം വിഭാഗത്തിന്റെ പ്രവര്‍ത്തകനായ അബു ഹാജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.

സ്ഥത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more