ന്യൂദല്‍ഹി: മധ്യപ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയ കമല്‍നാഥ് സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഒരിടത്ത് പൂര്‍ത്തിയായി, ഇനി രണ്ടിടത്ത് കൂടി എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പുകളില്‍ ജയിച്ചാല്‍ ആദ്യ 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നു.
CM, Madhya Pradesh, waives farm loans.
1 done.
2 to go.
— Rahul Gandhi (@RahulGandhi) December 17, 2018
2 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് മധ്യപ്രദേശില്‍ എഴുതിതള്ളിയത്. ഇത് സംബന്ധിച്ച ഉത്തരവില്‍ കമല്‍നാഥ് ഒപ്പുവെച്ചു.
ALSO READ: മധ്യപ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി; കമല്‍നാഥ് സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം
2018 മാര്‍ച്ച് 31 ന് മുമ്പ് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും സഹകരണബാങ്കില്‍ നിന്നും എടുത്ത കടങ്ങളാണ് എഴുതിതള്ളിയത്.
മധ്യപ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയായാണ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭോപ്പാലിലെ ജംബോരീ മൈതാനത്ത് വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
Bhopal: Madhya Pradesh Chief Minister Kamal Nath signs on the files for farm loan waiver pic.twitter.com/NspxMA8Z6i
— ANI (@ANI) December 17, 2018
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. 2008-ലും 2013 ലും ഇതേ സ്ഥലത്ത് വെച്ചായിരുന്നു ശിവ്രാജ് സിങ് ചൗഹാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. പതിനഞ്ച് വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്.
1998-ല്‍ ദിഗ് വിജയ് സിങാണ് കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി. 230 അംഗ നിയമസഭയില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുള്ള ബി.എസ്.പിയുടെയും ഒരംഗമുള്ള എസ്.പിയുടേയും സ്വതന്ത്രരുടേയും പിന്തുണയുണ്ട്. 109 സീറ്റുകളാണ് ബി.ജെ.പിക്ക് ഇവിടെ ലഭിച്ചത്.
രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും ഛത്തീസ്ഗഢില്‍ ഭൂപേഷ് ഭാഗലും മുഖ്യമന്ത്രിയായി അധികാരമേറ്റു.
WATCH THIS VIDEO: