തിരുവനന്തപുരം: ഒരു ഗഡു ക്ഷേമപെന്‍ഷന്‍ കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 812 കോടി രൂപ അനുവദിച്ചതായി ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ഗുണഭോക്താക്കള്‍ക്ക് അടുത്താഴ്ച മുതല്‍ 1600 രൂപ വീതം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇനി മൂന്ന് ഗഡു ക്ഷേമപെന്‍ഷന്‍ കൂടി കുടിശികയുണ്ട്. സംസ്ഥാനത്തുടനീളമായി 62 ലക്ഷത്തോളം ആളുകള്‍ പെന്‍ഷന്‍ അര്‍ഹരാണ്. കുടിശികയുള്ള പെന്‍ഷന്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുമെന്നും ധനവകുപ്പ് അറിയിച്ചു.
നിയമസഭാ സമ്മേളനത്തില്‍ അതത് മാസത്തെ പെന്‍ഷന്‍ അതത് മാസം തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസത്തെ പെന്‍ഷന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
Content Highlight: One installment welfare pension has also been sanctioned in the state