റാഞ്ചി: ജാര്‍ഖണ്ഡില്‍ പോളിങ് ബൂത്തിന് മുന്നില്‍ സംഘര്‍ഷം. സുരക്ഷാ ജീവനക്കാരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. ഒരാള്‍ക്ക് പരിക്കേറ്റതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സിസായ് മണ്ഡലത്തിലെ ഗുംല ബൂത്തിലായിരുന്നു സംഭവം.
ഒരു സംഘം ആളുകള്‍ പോളിങ് ബൂത്തിന് മുന്‍പില്‍ നിന്നിരുന്ന സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് ആയുധം തട്ടിപ്പറിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് ഇവര്‍ വെടിയുതിര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്.
28.51 ശതമാനമാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ വോട്ടിങ്. വോട്ടിങ് പൊതുവെ സമാധാനപരമാണെങ്കിലും ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടിങ് രാവിലെ ഏഴുമണിക്കാണ് ആരംഭിച്ചത്. ഇരുപത് മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ് നിയമസഭാ സ്പീക്കര്‍ ദിനേശ് ഓറോണ്‍, മുന്‍ ഭക്ഷ്യ വകുപ്പ് മന്ത്രി സര്യുറോയ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മണ്‍ ഗില്വ തുടങ്ങിയവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.
260 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ജാര്‍ഖണ്ഡില്‍ 48,25,038 ആകെ വോട്ടര്‍മാരാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്.
സംസ്ഥാനത്ത് ക്യൂ.ആര്‍ കോഡുള്ള വോട്ടര്‍ സ്ലിപ്പും ബൂത്ത് ആപ്പും ആദ്യമായി ഉപയോഗിക്കുന്നത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ