ന്യൂയോര്‍ക്ക്: കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ ജനതയ്ക്കിടയിലുണ്ടായ വിഭജനം വളരെ വലുതെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഈ വിഭജനത്തെ ഇല്ലാതാക്കുന്ന ശ്രമത്തിന്റെ തുടക്കം മാത്രമാണ് ജോ ബൈഡന്റെ വിജയമെന്നും ഒബാമ പറഞ്ഞു.
‘ ഈ പ്രവണതകളെ മാറ്റിക്കൊണ്ടു വരാന്‍ ഒന്നിലധികം തെരഞ്ഞെടുപ്പുകള്‍ എടുക്കും,’ ഒബാമ പറഞ്ഞു. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒബാമയുടെ പ്രതികരണം.
ഗ്രാമീണ, അര്‍ബന്‍ അമേരിക്കന്‍ ജനത തമ്മിലുള്ള അഭിപ്രായ വ്യത്യാസം, കുടിയേറ്റം, അസമത്വം, പല തരം കോണ്‍സ്പിരന്‍സി തിയറികള്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങി പല പ്രതിസന്ധികള്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് അമേരിക്കന്‍ ജനസമൂഹത്തെ രൂക്ഷമായി ബാധിച്ചതായി ഒബാമ പറഞ്ഞു.
ധ്രുവീകരിക്കപ്പെട്ട ഒരു സമൂഹത്തെ മാറ്റാനായി രാഷ്ട്രീയക്കാരുടെ തീരുമാനങ്ങള്‍ മാത്രം പോരെന്നും ജനങ്ങള്‍ പരസ്പരം ശ്രദ്ധിക്കാന്‍ തയ്യാറാകണമെന്നും എന്തിനെയെങ്കിലും കുറിച്ച് പരസ്പരം വാദിക്കുമ്പോള്‍ പൊതുവായ ചില വസ്തുതകള്‍ അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ഒബാമ പറഞ്ഞു. യുവ തലമുറ ഈ മാറ്റത്തില്‍ വലിയ പങ്കു വഹിക്കുമൈന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.’