| Wednesday, 12th August 2020, 6:52 pm

പൊട്ടിമുടിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയെ മാധ്യമസംഘത്തിലെ ഡ്രെെവര്‍ക്ക് കൊവിഡ്; സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരും ക്വാറന്റീനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊട്ടിമുടിയില്‍ ഉണ്ടായ അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇതിനെ തുടര്‍ന്ന് ഡ്രൈവറെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പൊട്ടിമുടിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന ഉറവിടം വ്യക്തമല്ല. ഇയാളുമായി ഹൈറിസ്‌ക് കോണ്ടാക്ടില്‍ വന്ന 26 പേരില്‍ 12 പേരുടെ ഫലം നെഗറ്റീവാണ് 14 പേരുടെ ഫലം വരാനിരിക്കുന്നെ ഉള്ളു.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരും ക്വാറന്റീനില്‍ പോകേണ്ട അവസ്ഥയാണ് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. അതിനാല്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പെട്ടിമുടിയിലെ ദുരന്തസ്ഥലത്തേക്ക് നിരവധിപ്പേര്‍ സംസ്ഥാനം കടന്നു വരുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. പെട്ടിമുടിയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നടത്തിയ സെന്റിനല്‍സ് സര്‍വ്വേയില്‍ ആലപ്പുഴയില്‍ നിന്നുള്ള ഒരു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കിയിത്. എന്‍.ഡി.ആര്‍.എഫില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രാജമല എസ്റ്റേറ്റില്‍ പ്രത്യേക കൊവിഡ് പരിശോധനാകേന്ദ്രം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more