ഹൈദരാബാദ്: പുഷ്പ 2 റിലീസ് ആഘോഷത്തില്‍ തിക്കിലും തിരിക്കിലും പെട്ട് ഒരു മരണം. പുഷ്പ 2 റിലീസിനിടെ ഹൈദരാബാദ് സന്ധ്യ തിയേറ്ററിലെ തിരിക്കില്‍ പെട്ടാണ് മരണം. മരിച്ചത് ദില്‍ഷുക് നഗര്‍ സ്വദേശി രേവതി(39)യാണ്.
ഹൈദരാബാദ്: പുഷ്പ 2 റിലീസ് ആഘോഷത്തില്‍ തിക്കിലും തിരിക്കിലും പെട്ട് ഒരു മരണം. പുഷ്പ 2 റിലീസിനിടെ ഹൈദരാബാദ് സന്ധ്യ തിയേറ്ററിലെ തിരിക്കില്‍ പെട്ടാണ് മരണം. മരിച്ചത് ദില്‍ഷുക് നഗര്‍ സ്വദേശി രേവതി(39)യാണ്.
പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാന്‍ നായകന്‍ അല്ലു അര്‍ജുന്‍ എത്തുന്നതറിഞ്ഞാണ് രേവതിയും കുടുംബവും തിയേറ്ററിലെത്തിയത്. തിരക്കില്‍ പെട്ട് രേവതിയുടെ ഭര്‍ത്താവിനും മക്കള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അല്ലു അര്‍ജുന്‍ തിയേറ്ററിലെത്തിയതോടെ ജനപ്രവാഹത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും ഗേറ്റുകളെല്ലാം അടച്ചെങ്കിലും കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്.
അനിയന്ത്രിതമായ ജനപ്രവാഹമുണ്ടായതോടെ നിയന്ത്രിക്കാനായി പൊലീസ് ലാത്തി വീശുകയും പിന്നാലെയാണ് രേവതി നിലത്ത് വീണത്. രേവതിയുടെ മകനും സാരമായി പരിക്കേറ്റു.
തിക്കിലും തിരക്കിലും പെട്ട് യുവതി വീഴുകയും പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം എത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ അല്ലു അര്‍ജുന്‍ എത്തുമെന്ന് അവസാന നിമിഷം വിവരം ലഭിച്ചതോടെ ആളുകള്‍ സന്ധ്യ തിയേറ്ററിലേക്ക് വലിയ തോതില്‍ എത്തിയതാണ് അപകടത്തിന് കാരണം.
രേവതിക്ക് സി.പി.ആര്‍ ഉള്‍പ്പെടെ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മകന് സി.പി.ആര്‍ നല്‍കുകയും പിന്നാലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയതായുമാണ് റിപ്പോര്‍ട്ട്.
അതേസമയം കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രേവതിയുടെ മൃതദേഹം പോസറ്റ്‌മോര്‍ട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
Content Highlight: One dies in a stampede during the release of Pushpa 2