| Saturday, 25th November 2017, 7:24 pm

'ഒരു ബോള്‍ മൂന്ന് അസുലഭ നിമിഷങ്ങള്‍'; കളിയുടേയും മുരളി വിജയിയുടേയും വിധി മാറ്റി മറിച്ച ലങ്കന്‍ താരത്തിന്റെ വീഴ്ച്ച, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. മുരളി വിജയിയുടേയും ചേത്ശ്വര്‍ പൂജാരയുടേയും സെഞ്ച്വറികളാണ് ഇന്ത്യന്‍ ലീഡുയര്‍ത്തിയത്. ഇരുവരും ലങ്കന്‍ ബൗളര്‍മാര്‍ക്ക് ദുസ്വപ്‌നമായി മാറിയ മത്സരം മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങളും സമ്മാനിച്ചു. അതിലൊന്ന് വ്യത്യസ്തമായിരുന്നു. ഒരു ഷോട്ടില്‍ നിന്നും മൂന്ന് അസുലഭങ്ങള്‍ പിറന്ന അപൂര്‍വ്വ കാഴ്ച്ചയായിരുന്നു അത്.

ഒരു ഘട്ടത്തില്‍ മുരളി വിജയ് സെഞ്ചുറി നേടാതെ പുറത്താകുമായിരുന്നു. എന്നാല്‍ ലങ്കന്‍ താരം ദില്‍റുവാന്‍ പെരേരയുടെ ഒരു വീഴ്ച മുരളി വിജയ്യെ സെഞ്ചുറിയിലേക്ക് നയിക്കുകയായിരുന്നു. 61 റണ്‍സിന് വിജയ് പുറത്താകുമായിരുന്ന കളിയുടെ ഗതി മാറ്റി മറിച്ചത് ദില്‍റുവാന്റെ ആ ഒരൊറ്റ വീഴ്ചയാണ്.

43-ാം ഓവറില്‍ വിജയ്യുടെ ബാറ്റില്‍ പൊങ്ങി ഉയര്‍ന്ന ബോള്‍ ദില്‍റുവാന്റെ കൈകളിലേക്ക് എത്തുമായിരുന്നു. പന്തിനായി ചാടിയ ലങ്കന്‍ താരം പൂജാരയുമായി കൂട്ടിയിടിച്ച് ദില്‍റുവാന്‍ താഴെ വീണു. ലങ്കന്‍ ടീമിന്റെ അത് തീരാ നഷ്ടവുമായി. ദുല്‍റുവാന്റെ ആ വീഴ്ച നയിച്ചതോ മുരളി വിജയ്യുടെ സഞ്ചുറിയിലേക്കും. വണ്‍ ഷോട്ട് ത്രീ മൊമന്റ്‌സ് എന്നാണ് ബി.സി.സി.ഐ ആ നിമിഷത്തെ വിശേഷിപ്പിച്ചത്.

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടിയിട്ടുണ്ട്. 121 റണ്‍സോടെ പൂജാരയും 54 റണ്‍സോടെ നായകന്‍ വിരാട് കോഹ്ലിയുമാണ് ക്രീസില്‍. ഇന്ത്യക്ക് 107 റണ്‍സിന്റെ ലീഡായിട്ടുണ്ട്.

വീഡിയോ കാണാം

We use cookies to give you the best possible experience. Learn more