|

സി.പി.ഐ.എമ്മിനെ പിന്തുണച്ച് ഒഞ്ചിയം സമര നായകന്‍ പുറവില്‍ കണ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ഒഞ്ചിയം: സി.പി.ഐ.എമ്മിനെ പിന്തുണച്ച് ഒഞ്ചിയം സമര നായകന്‍ പുറവില്‍ കണ്ണന്‍ രംഗത്ത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പുറവില്‍ കണ്ണന്‍.

അഭിപ്രായവ്യത്യസങ്ങള്‍ മാറ്റിവെച്ച് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും പുറവില്‍ കണ്ണന്‍ ആഹ്വാനം ചെയ്തു. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ അധികാരത്തില്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ തന്റെ പ്രതിഷേധം സമരനായകന്‍ മറച്ചു വെച്ചുമില്ല.

റെവലൂഷ്യനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തോടെ സി.പി.ഐ.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചയാളാണ് പുറവില്‍ കണ്ണന്‍.

വി.എസിന്റെ നിലപാടുമാറ്റത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ പാര്‍ട്ടി നശിച്ചു കാണാന്‍ വി.എസ് ഒരിക്കലും ആഗ്രഹിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു യത്ഥാര്‍ഥ കമ്മ്യൂണിസ്റ്റിന്റെ വേദനയാണ് പുറവില്‍ കണ്ണന്റേതെന്ന് കെ.കെ രമ പ്രതികരിച്ചു. സി.പി.ഐ.എമ്മിന്റെ നാശം കാണാനാവാത്ത കമ്മ്യൂണിസ്റ്റിന്റെ വേദനയാണ് അദ്ദേഹത്തിന്റെ വാക്കുകളിലെന്നും രമ പറഞ്ഞു.

Video Stories