| Sunday, 3rd May 2020, 10:30 am

'വണ്‍സ് അപ്പോണ്‍ എ വൈറസ്' അമേരിക്കയെ പരിഹസിച്ച് ചൈനയുടെ അനിമേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംങ്: കൊവിഡ് 19 ല്‍ അമേരിക്കയുടെ പ്രതികരണത്തെ ഷോര്‍ട്ട് അനിമേഷനിലൂടെ പരിഹസിച്ച് ചൈന.

വണ്‍സ് അപ്പോണ്‍ എ വൈറസ് എന്ന പേരിലുള്ള ഷോര്‍ട് ആനിമേഷന്‍ ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാസ്‌ക് ധരിച്ച ടെറക്കോട്ട യോദ്ധാവും സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടിയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോവില്‍ ഉള്ളത്.

കൊവിഡ് 19 ന്റെ ഉത്ഭവത്തെക്കുറിച്ചും ഇരുരാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം ശക്തമായിക്കൊണ്ടിരിക്കെയാണ് അമേരിക്കയ്ക്ക് ചൈനയുടെ പരിഹാസം.

കൊറോണ വൈറസ് ചൈനീസ് വൈറോളജി ലാബില്‍ നിന്ന് ഉത്ഭവിച്ചിരിക്കാനാണ് സാധ്യത എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ വിവരിക്കാന്‍ ട്രംപ് വിസമ്മതിക്കുകയും ചെയ്തു.

കൊവിഡ് വൈറസിനെക്കുറിച്ച് ചൈന ജനുവരിയില്‍ മുന്നറിയിപ്പ് നല്‍കുന്നതും എന്നാല്‍ അമേരിക്ക അത് അവഗണിക്കുന്നതും തുടര്‍ന്ന് നല്‍കുന്ന എല്ലാ അറിയുപ്പുകളും അമേരിക്ക നിരസ്സിക്കുന്നതും വീഡിയോയില്‍ കാണാം. അമേരിക്കയെ ഉപദേശിക്കേണ്ടതില്ലെന്നും ഞങ്ങള്‍ എപ്പോഴും ശരിയായ കാര്യങ്ങള്‍ മാത്രമാണ് ചെയ്യാറുള്ളതെന്നും സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി പറയുന്നുണ്ട്.

മാസ്‌കിന്റെ ഉപയോഗവും ആശുപത്രികളുടെ നിര്‍മ്മാണവും ലോക്ഡൗണിന്റെ ആവശ്യകതയും ഉള്‍പ്പെടെയുള്ള മുന്നറിയിപ്പുകളും അമേരിക്ക തള്ളിക്കളയുന്നതായും വീഡിയോയില്‍ കാണാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more