| Saturday, 16th September 2023, 5:17 pm

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ജയസൂര്യയും വേണ്ടെന്ന് വെക്കുന്ന സിനിമകളായിരുന്നു ഞാൻ ചെയ്തിരുന്നത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ വേണ്ടെന്ന് വെക്കുന്ന സിനിമകളാണ് താൻ ഒരുകാലത്ത് ചെയ്തിരുന്നതെന്ന് നടൻ ആസിഫ് അലി. തനിക്ക് ചെയ്യാൻ പറ്റാത്ത സിനിമകൾ പോലും എക്‌സൈറ്റ്‌മെന്റ് കാരണം താൻ ചെയ്തിരുന്നെന്നും ആസിഫ് അലി പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ശ്യാം സാറിനൊപ്പമായിരുന്നു എന്റെ ആദ്യ സിനിമ. പിന്നെ സിബി മലയിൽ, സത്യൻ അന്തിക്കാട് , ജോഷി തുടങ്ങിയവർക്കൊപ്പം സിനിമകൾ ചെയ്തു. അതൊക്കെ പ്ലാൻഡ് അല്ലാതെയുള്ള യാത്രയായിരുന്നു.

അത് കഴിഞ്ഞിട്ടാണ് കോമ്പറ്റീഷൻ വരുന്നത് (ചിരി). പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ വേണ്ടെന്ന് വെക്കുന്ന സിനിമകളാണ് എന്റെ അടുത്ത് വന്നുകൊണ്ടിരുന്നത്. അത് എന്നെക്കൊണ്ട് ചെയ്യാൻ പറ്റാത്തത് ആണെകിലും ഞാൻ ചെയ്തിരുന്നു. എനിക്ക് പുൾ ഓഫ് ചെയ്യാൻ പറ്റാത്ത ഒരുപാട് സിനിമകൾ ഞാൻ ചെയ്തു. അതിൻറെ മെയിൻ കാരണം എക്‌സൈറ്റ്‌മെന്റ് ആണ്.

നമ്മൾ ആഗ്രഹിച്ച ഒരു കാര്യം നന്നായിട്ട് വരുന്നു എന്നുള്ള ഒരു എക്സൈറ്റ്മെന്റ് എനിക്കുണ്ടായിരുന്നു. പല സമയത്തും നോ പറയാനുള്ള പേടി ഉണ്ടായിരുന്നു. പല വലിയ പേരുകൾ വരുമ്പോഴും നോ പറയാൻ പറ്റില്ല.


പക്ഷേ ചില സിനിമകൾ നന്നായി വരുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ട്. അതിനെ റീപ്ലേസ് ചെയ്യാൻ വേറൊന്നിനും പറ്റില്ല എന്നുള്ളൊരു തിരിച്ചറിവ് വന്നു. അതൊക്കെ കഴിഞ്ഞ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമ ചെയ്യുമ്പോഴാണ് ക്യാരക്ടറിനു വേണ്ടി എഫേർട്ട് ഇടാനുള്ള അറിവ് വന്നത്.

ആമിർഖാൻ, രജനികാന്ത് തുടങ്ങിയവരുടെ സിനിമകൾ എന്തുകൊണ്ട് വ്യത്യസ്തമാകുന്നു എന്നുള്ളതിന്റെ ഉത്തരം കിട്ടിയത് ഓമനക്കുട്ടൻ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്. ആ സിനിമയ്ക്ക് ഒരുപാട് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നു. ഒരുപാട് ബ്രേക്ക് ചെയ്താണ് അത് ഷൂട്ട് ചെയ്തത്. എനിക്ക് ഇഷ്ടം പോലെ സമയം ക്യാരക്ടർ പഠിക്കാൻ വേണ്ടി കിട്ടിയിരുന്നു. ആ സിനിമ വിജയിച്ചില്ലെങ്കിൽ പോലും ഞാൻ എടുത്ത എഫേർട്ടിൽ എനിക്ക് തന്നെ സന്തോഷം തോന്നി,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Once upon a time, Asif Ali used to do films that Prithviraj, Indrajith, Jayasuriya, Kunchacko Boban and others refused

We use cookies to give you the best possible experience. Learn more