| Saturday, 17th February 2024, 8:07 am

ഭ്രമയുഗത്തിന് ശേഷം പൊലീസ് ലുക്കിൽ അർജുൻ അശോകൻ; ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ യുടെ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്.

പ്രണയവും, പ്രതികാരവും, ഗുണ്ടാ മാഫിയയും, അന്വേഷണവും തുടങ്ങി ഒരു എന്റർടെയ്നറിന് വേണ്ട എല്ലാവിധ ചേരുവകളോടും കൂടിയാണ് ചിത്രം ഒരുക്കിയതെന്ന് ട്രെയ്ലറിൽ നിന്നും വ്യക്തമാകുന്നു. ചിത്രം ഫെബ്രുവരി 23ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിൽ എത്തും. ഈ ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനിരയിലേക്ക് എത്തുന്നു. നാദിർഷാ – റാഫി കൂട്ടുകെട്ടും ആദ്യമായിട്ടാണ്.

റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യമാകുമ്പോൾ റാഫിയുടെ മകൻ മുബിൻ ചിത്രത്തിലെ നായകനായി. മലയാളികൾക്ക് മുൻപിൽ വീണ്ടുമൊരു പുതുമുഖ നായകനെ നാദിർഷ അവതരിപ്പിക്കുന്നു.

കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ജോണി ആന്റണി ,റാഫി ,ജാഫർ ഇടുക്കി , ശിവജിത് ,മാളവിക മേനോൻ കലന്തുർ ,നേഹ സക്സേന ,അശ്വത് ലാൽ, സ്മിനു സിജോ ,റിയാസ് ഖാൻ ,സുധീർ കരമന, സമദ് , കലാഭവൻ റഹ്മാൻ ,സാജു നവോദയ എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം ഷാജി കുമാർ, എഡിറ്റർ ഷമീർ മുഹമ്മദ്.

പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ,മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ. സ്റ്റിൽസ് യൂനസ് കുണ്ടായ് ഡിസൈൻസ് മാക്ഗുഫിൻ.തീയറ്റർ ഓഫ് ഡ്രീംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പി.ആർ. ഒ മഞ്ജു ഗോപിനാഥ്.

Content Highlight: Once up on a time kochi’s release date out

Latest Stories

We use cookies to give you the best possible experience. Learn more