ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. ലഖ്നൗ സൂപ്പർ ജയന്റ്സും ദൽഹി ക്യാപിറ്റൽസും തമ്മിലുള്ള ആവേശകരമായ മത്സരത്തിൽ ദൽഹിയെ 50 റൺസിന് ലഖ്‌നൗ പരാജയപ്പെടുത്തി.
73 റൺസെടുത്ത കൈൽ മയേഴ്സിന്റെയും 36 റൺസെടുത്ത നിക്കോളാസ് പൂരാന്റെയും ബാറ്റിങ് മികവിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 193 റൺസെടുത്തിരുന്നു.
194 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ദൽഹി ക്യാപിറ്റൽസിന്റെ ഇന്നിങ്സ് 143 റൺസിൽ അവസാനിച്ചതോടെ ലഖ്നൗ സീസണിലെ ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു.
എന്നാൽ മത്സരത്തിൽ വിജയിക്കാൻ സാധിച്ചെങ്കിലും ലഖ്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്ന് വരുന്നത്.
മത്സരത്തിൽ ഓപ്പണറായിട്ടിറങ്ങിയ രാഹുലിന് എട്ട് റൺസ് മാത്രമേ സ്വന്തമാക്കാൻ സാധിച്ചിരുന്നുള്ളൂ. ഇതോടെയാണ് ആരാധകർ താരത്തിനെതിരെ രംഗത്ത് വന്നത്.
“ഒരു തവണ മണ്ടൻ ആയവൻ എപ്പോഴും മണ്ടൻ തന്നെയായിരിക്കും,’ “കെ.എൽ രാഹുൽ ഫോമിലാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു,
Once a joker always a joker @klrahul 👏
— KRISH🧢 (@Stylish__Icon__) April 1, 2023
Kl Rahul continued his form🔥
— Stoic sharma (@SharmaStoic) April 1, 2023
“കെ.എൽ രാഹുലാണ് മിസ്റ്റർ ഐ.പി. എൽ, “രാഹുൽ ബ്രോ ഒന്ന് റിട്ടയർ ആയിക്കൂടെ, തുടങ്ങിയ രീതിയിലുള്ള പരിഹാസ പോസ്റ്റുകളാണ് രാഹുലിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന് വരുന്നത്.
“Mr. IPL” KL Rahul. Really?
— Shreyas (@AlTrumpuddin) April 1, 2023
അതേസമയം ഏപ്രിൽ രണ്ടിന് സൺ റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിലും ആർ.സി.ബിയും മുംബൈ ഇന്ത്യൻസും തമ്മിലുമാണ് അടുത്ത മത്സരം.
Content Highlights: Once a fool always a fool fans trolls k l rahul in social media