| Tuesday, 29th August 2023, 12:01 pm

കണിമംഗലത്തെ ജഗനാഥനോ? ഓണം സ്‌പെഷ്യല്‍ വീഡിയോയുമായി മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍. പ്രത്യേകം തയാറാക്കിയ വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ ഓണാശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലിന്റെ വീട്ടില്‍ തയാറാക്കിയ പൂക്കളവും വീഡിയോയില്‍ കാണാം.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, പൃഥ്വിരാജിന്റെ എമ്പുരാന്‍, ജീത്തു ജോസഫിന്റെ റാം, മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ് എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ പ്രൊജക്ടുകള്‍. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വാലിബനും ബാറോസും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. റാമിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. എമ്പുരാന്റെ ഷൂട്ട് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

വൃഷഭ എന്ന പാന്‍ ഇന്ത്യന്‍ ചിത്രവും ഷൂട്ടിലാണ്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. മൈസൂരില്‍ ആയിരുന്നു ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ഹിസ്റ്റോറിക്കല്‍ ഫിക്ഷനായാണ് ചിത്രം ഒരുങ്ങുന്നത്.

2023 ജൂലൈ 22നാണ് ചിത്രം ആരംഭിച്ചത്. റോഷന്‍ മേക്ക, സഹ്‌റ എസ്. ഖാന്‍, ഷനായ കപൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. 2024ല്‍ 4500ഓളം സ്‌ക്രീനുകളില്‍ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

എ.വി.എസ്. സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ്‍ മാതുര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Onam special video of mohanlal

We use cookies to give you the best possible experience. Learn more