ശ​ർ​ക്ക​ര​വ​ര​ട്ടി​യി​ൽ തു​ട​ങ്ങു​ന്നു സ​ദ്യ​വ​ട്ടം
Delicious
ശ​ർ​ക്ക​ര​വ​ര​ട്ടി​യി​ൽ തു​ട​ങ്ങു​ന്നു സ​ദ്യ​വ​ട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2019, 7:38 pm

ഓ​ണ​ത്തി​ന്‍റെ സ​ദ്യ​വ​ട്ട​ത്തി​ല്‍ ഒ​രി​ക്ക​ലും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത വി​ഭ​വ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ശ​ര്‍ക്ക​ര​വ​ര​ട്ടി. ശ​ര്‍ക്ക​ര വ​ര​ട്ടി​യും നാ​ലു​വെ​ട്ടും ഇ​ല്ലെ​ങ്കി​ല്‍ എ​ന്ത് ഓ​ണം എ​ന്ന് വ​രെ പ​റ​യാം. ഓ​ണം എ​ന്ന് പ​റ​യു​മ്പോ​ള്‍ ആ​ദ്യം ഓ​ര്‍മ്മ വ​രു​ന്ന ശ​ര്‍ക്ക​ര​വ​ര​ട്ടി എ​ങ്ങ​നെ വീ​ട്ടി​ല്‍ ത​യ്യാ​റാ​ക്ക​ണ​മെ​ന്ന് പ​ല​ര്‍ക്കും അ​റി​യി​ല്ല. യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ക​ഷ്ട​പ്പാ​ടും ഇ​ല്ലാ​തെ എ​ങ്ങ​നെ ശ​ര്‍ക്ക​ര​വ​ര​ട്ടി ത​യ്യാ​റാ​ക്കാം എ​ന്ന് നോ​ക്കാം.

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍

ഏ​ത്ത​യ്ക്ക- അ​ര​ക്കി​ലോ
ശ​ര്‍ക്ക​ര- കാ​ല്‍ക്കി​ലോ
ഏ​ല​യ്ക്ക​പ്പൊ​ടി- 2 ടീ​സ്പൂ​ണ്‍
ജീ​ര​ക​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
വെ​ളി​ച്ചെ​ണ്ണ- വ​റു​ക്കാ​ന്‍ പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഏ​ത്ത​യ്ക്ക് ചെ​റു​ക​ഷ്ണ​ങ്ങ​ളാ​യി മ​ഞ്ഞ​ള്‍പ്പൊ​ടി ക​ല​ക്കി​യ വെ​ള്ള​ത്തി​ല്‍ മു​റി​ച്ചി​ടു​ക. ശ​ര്‍ക്ക​ര പാ​നി ചൂ​ടാ​ക്കി ഇ​തി​ലെ അ​ഴു​ക്ക് നീ​ക്കം ക​ള​ഞ്ഞ് വെ​യ്ക്കു​ക. അ​തി​നു ശേ​ഷം ഏ​ല​യ്ക്ക, ജീ​ര​കം എ​ന്നി​വ ശ​ര്‍ക്ക​ര​യി​ല്‍ ചേ​ര്‍ത്ത് ന​ല്ല​തു പോ​ലെ ഇ​ള​ക്കു​ക. ചീ​ന​ച്ച​ട്ടി​യി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി അ​രി​ഞ്ഞു വെ​ള്ള​ത്തി​ലി​ട്ടു വെ​ച്ചി​രി​യ്ക്കു​ന്ന കാ​യ ക​ഷ്ണ​ങ്ങ​ള്‍ കോ​രി എ​ടു​ത്ത് വെ​ള്ളം ക​ള​ഞ്ഞ് എ​ണ്ണ​യി​ല്‍ വ​റു​ത്ത് കോ​രു​ക. പി​ന്നീ​ട് ബ്രൗ​ണ്‍ നി​റ​മാ​കു​മ്പോ​ള്‍ ഇ​ത് കോ​രി ശ​ര്‍ക്ക​ര പാ​നി​യി​ല്‍ ഇ​ട്ട് ക​ട്ട കെ​ട്ടാ​തെ ഇ​ള​ക്കാം. അ​ല്‍പ​സ​മ​യ​ത്തി​ന് ശേ​ഷം ഇ​തി​ല്‍ നി​ന്നും മാ​റ്റി ഉ​ണ​ങ്ങാ​ന്‍ വെ​യ്ക്കു​ക. ഇ​ത് ഉ​ണ​ങ്ങി​ക്ക​ഴി​ഞ്ഞ് ഉ​പ​യോ​ഗി​ക്കാം.