ഓണസദ്യയിലെ തൊടുകറികളിലൊന്നായ ഓലൻ തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
കുമ്പളങ്ങ കഷണങ്ങളാക്കിയത് – ഒരു കപ്പ്
വന്‍പയര്‍ – ഒരു പിടി
പച്ചമുളക് – 3 എണ്ണം
തേങ്ങാപ്പാൽ -1 കപ്പ്
എണ്ണ
കറിവേപ്പില
തയ്യാറാക്കുന്ന വിധം
കുമ്പളങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി എടുക്കുക. ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍ ) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷ്ണങ്ങളും പച്ചമുളകും കൂടെ വേവിച്ചെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ചേർക്കാം.എണ്ണയും കറിവേപ്പിലയും കൂടി ചേർത്താൽ ഓലന്‍ തയാർ.