എല്ലാ ഓണത്തിനും അടപ്രഥമനും പാലടയും സേമിയയും തന്നെയല്ലേ..ഇത്തവണ ഒന്നു മാറ്റിപ്പിടിച്ചാലോ? നല്ല പഴമാങ്ങാ കിട്ടുമെങ്കിൽ ഒരുങ്ങിക്കൊള്ളൂ…മാമ്പഴപ്പായസം തയാറാക്കാം
ചേരുവകൾ
മാമ്പഴം- 5 എണ്ണം
ശര്‍ക്കര- അര കിലോ
തേങ്ങാ പാല് – രണ്ട് തേങ്ങയുടെ പാല്
ചൗവ്വരി
നെയ്യ്
അണ്ടിപരിപ്പ്, മുന്തിരി, ഏലക്കായ
തയാറാക്കുന്ന വിധം
മാമ്പഴം കഷ്ണങ്ങളാക്കി മിക്സിയില്‍ അടിച്ചെടുക്കണം. ഇത് അരലിറ്റര്‍ വെള്ളം ചേർത്ത് വേവിച്ച് കുഴമ്പ് രൂപത്തിലാക്കി മാറ്റാം.ഉരുളിയിലോ അടിക്കട്ടിയുള്ള പാത്രത്തിലോ ശർക്കരപാനി ചൂടാക്കി അതിലേക്ക് മാമ്പഴ മിശ്രിതം ചേർക്കാം.വേവിച്ച ചൗവ്വരി ചേർത്ത് കൊടുക്കാം. മിശ്രിതം കുറുകി വരുമ്പോള്‍ രണ്ടാം പാല് ചേര്‍ത്ത് ഇളക്കുക. പിന്നീട് ഒന്നാം പാല് ഒഴിച്ച് ,ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി ഇറക്കി വെയ്ക്കുക.നെയ്യിൽ വറുത്ത് കോരിയ അണ്ടിപരിപ്പും മുന്തിരിയും ചേർക്കാം.മാമ്പഴപ്രഥമൻ തയാർ.