ഓണസദ്യയിലെ പ്രധാന തൊടുകറികളിലൊന്നാണ് ഇഞ്ചിക്കറി.പകരക്കാരനില്ലാത്ത ഈ രുചിക്കൂട്ട് എങ്ങനെ തയാറാക്കുന്നു എന്നു നോക്കാം.
ചേരുവകൾ
ഇഞ്ചി
പുളി
മുളകുപൊടി
മല്ലിപ്പൊടി
മഞ്ഞൾപ്പൊടി
ഉലുവ
കായം
കടുക്
ഉപ്പ്
പഞ്ചസാര /ശർക്കര
കറിവേപ്പില
തയാറാക്കുന്ന വിധം
ഇഞ്ചി ചെറുതായരിഞ്ഞ് വറുത്ത് പൊടിച്ച് മാറ്റി വയ്ക്കുക.പുളി കലക്കി വയ്ക്കുക.
അടിക്കനമുള്ള പാത്രത്തിൽ കടുകു വറുത്ത് , അതില്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉലുവ, കായം ഇവ ചേര്‍ത്ത് അല്പം മൂപ്പിച്ച്,ഉടന്‍ തന്നെ പുളിവെള്ളം അതില്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ മൂപ്പിച്ച ഇഞ്ചി അതിലിട്ട് ഇളക്കി വാങ്ങുക .അവശ്യത്തിന് ഉപ്പ് ചേർക്കാം.കറിവേലപ്പില ചേർത്ത് അലങ്കരിക്കാം. അല്പം പഞ്ചസാരയോ ശർക്കരയോ ചേർത്താൽ രുചി കൂടും.ഫ്രിഡ്ജിൽ വെച്ചാൽ കൂടുതൽ നാൾ കേടുകൂടാതെ ഉപയോഗിക്കാം.