കഴിഞ്ഞ ഓണത്തിന് സദ്യയുണ്ടാക്കി കുളമായി, ഇത്തവണ കരിക്ക് ടീം എത്തിയത് പുതിയ പദ്ധതിയുമായി
കൊച്ചി: പ്രേക്ഷകര്‍ക്കുള്ള ഓണസമ്മാനവുമായി കരിക്കെത്തി. കരിക്കിന്റെ ഓണം സ്പെഷ്യല്‍ എപ്പിസോഡാണ് പതിവുപോലെ തരംഗമാവുന്നത്. പതിമൂന്ന് ലക്ഷം ആളുകള്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് സദ്യയുണ്ടാക്കി കുളമായ കരിക്ക് ടീം ഇത്തവണ പുതിയ പദ്ധതികളുമായാണ് ഇറങ്ങിയിട്ടുള്ളത്. ലോലനും ജോര്‍ജിനും കൂട്ടര്‍ക്കും പണികൊടുക്കാനിറങ്ങുന്ന ഭവാനിയമ്മയും ഹെല്‍ത്ത് ഇന്സ്പെക്ടറുമെല്ലാം പ്രേക്ഷകരുടെ മനംകവരുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ആരാധകരുള്ള കണ്ടന്റ് വിഡിയോ നിര്‍മ്മാതാക്കളാണ് കരിക്ക്. കരിക്കിന്റെ ഓരോ വീഡിയോകളും എപ്പിസോഡുകള്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. പലപ്പോഴും കരിക്കിലെ പല ഡയലോഗുകളും പ്രയോഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
കുറച്ച് ദിവസം മുമ്പ് സ്മൈല്‍ പ്ലീസ് എന്ന പേരില്‍ ഇറങ്ങിയ കരിക്കിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. അന്ന് കല്ല്യാണ തലേന്നത്തെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ആഘോഷം അവതരിപ്പിച്ച കരിക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത് ഓണം എപ്പിസോഡുമായാണ്.
നിഖില്‍ പ്രസാദാണ് ഇത്തവണ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
അനു കെ അനിയന്, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത്, ജീവന് സ്റ്റീഫന്‍, അര്ജുന് രത്തന്‍, ഉണ്ണി മാത്ത്യൂസ്, വിവേക് വി ബാബു, കൃഷ്ണചന്ദ്രന് എന്നിവരാണ് പുതിയ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ക്യാമറ ചെയ്തിരിക്കുന്നത് സുനില്‍ കാര്‍ത്തികേയനാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight: onam special episode of karikku vidoe goes viral