ഓണസദ്യയിലെ പ്രഥമസ്ഥാനീയനാണ് അടപ്രഥമൻ
തയാറാക്കുന്ന വിധം
അട തിളച്ച വെള്ളത്തില്‍ ഇട്ട് നന്നായി വേവിക്കുക.
അട സോഫ്റ്റ് ആകുമ്പോള്‍ വാങ്ങി ഊറ്റി വയ്ക്കുക.
ചൗവ്വരി നന്നായി വേവിച്ച് വയ്ക്കുക.
ശര്‍ക്കര പാനിയാക്കി വയ്ക്കുക(തിളപ്പിച്ച്, അരിച്ച് വയ്ക്കുക).
ഉരുളിയില്‍ നെയ്യൊഴിച്ച് അട അതിലിട്ട് ചെറുതായി വഴറ്റുക(ചൂടായ നെയ്യില്‍ ആദ്യം ശര്‍ക്കര പാനിയൊഴ്ച്ച് ചൂടാകുംബോള്‍ അട ചേര്‍ത്തും ചയ്യാം).
പാനികാച്ചിയ ശര്‍ക്കര വെള്ളം അതിലൊഴിച്ച് കുറുകും വരെ വേവിക്കുക.
കുറുകാന്‍ തുടങ്ങുമ്പോള്‍ തേങ്ങാപ്പാല്‍ ആദ്യം കട്ടി കുറച്ചും പിന്നീട് കട്ടി കൂടിയതും എന്ന പ്രകാരത്തില്‍ ഇടവിട്ട് ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക.
പാല്‍പ്പൊടി കൊണ്ടുള്ള പാലും ചേര്‍ക്കാം.
ഇടയ്ക്ക് ചൗവ്വരി വേവിച്ചത് ചേര്‍ത്തിളക്കുക.
നന്നായി പരുവം വരുമ്പോള്‍ ഏലക്കാപ്പൊടി ചേര്‍ക്കുക.
നെയ്യില്‍ അണ്ടിപ്പരുപ്പ്, കിസ് മിസ്, ഇവ വറുത്ത് ഇടുക.