| Wednesday, 20th September 2023, 4:16 pm

കേരളത്തിന്റെ ഓണം ബംബര്‍ തമിഴ്‌നാടിന്; ഭാഗ്യശാലി കോയമ്പത്തൂര്‍ സ്വദേശി നടരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇത്തവണ ഓണം ബംബര്‍ ഒന്നാം സമ്മാനത്തിനര്‍ഹനായത് കോയമ്പത്തൂര്‍ സ്വദേശി നടരാജന്‍. കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശിയാണ് നടരാജന്‍. കോഴിക്കോട് ബാവ ലോട്ടറി ഏജന്‍സിയുടെ പാലക്കാട് വാളയാറിലെ സബ്ഏജന്‍സിയില്‍ നിന്നാണ് നടരാജന്‍ ടിക്കറ്റെടുത്തത്. നടരാജന്‍ 10 ടിക്കറ്റുകളെടുത്തതായാണ് ഏജന്‍സി വ്യക്തമാക്കുന്നത്. നാല് ദിവസം മുമ്പാണ് നടരാജന്‍ ടിക്കറ്റെടുത്തത്. ടിക്റ്റ് വിറ്റ വാളയാര്‍ ഡാം പരിസരത്ത് പടക്കം പൊട്ടിച്ചും നാസിക് ഡോള്‍ കൊട്ടിയും ജനങ്ങള്‍ ആഘോഷത്തിലാണ്.

കോഴിക്കോട് ജില്ലയിലെ ബാവ ലോട്ടറീസില്‍ നിന്ന് വാങ്ങി പാലക്കാട് സബ്ഏജന്‍സിയില്‍ വിറ്റ TE 230662 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.കോഴിക്കോട് ബാവ ലോട്ടറി ഏജന്‍സിയുടെ പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടി രൂപയാണ് നടരാജന് സമ്മാനമായി ലഭിക്കുക.

TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215 എന്നീ നമ്പുറുകള്‍ക്കാണ് രണ്ടാം സമ്മാനം.

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായിരുന്നു ഇത്തവണ ഓണം ബംബറിന്റേത്. റെക്കോഡ് ടിക്കറ്റ് വില്‍പനയും ഇത്തവണ നടന്നിരുന്നു. 500 രൂപയായിരുന്നു ടിക്കറ്റ് വില. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. ഇന്ന് രാവിലെ 10 വരെ ഏജന്‍സികള്‍ക്ക് ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെയും റെക്കോര്‍ഡ് വില്‍പന നടന്നിട്ടുണ്ട്.രാവിലെ 10 മണി വരെ 75 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. 67 ലക്ഷത്തിലധികം ടിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റിരുന്നത്.പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നിട്ടുള്ളത്.11.70 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്.

content highlights: onam bumper result;Lucky Natarajan from Coimbatore

We use cookies to give you the best possible experience. Learn more