തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ലഭിക്കുന്ന ഓണം ബംബര്‍ നറുക്കെടുത്തു. കോഴിക്കോട് ജില്ലയില്‍ വിറ്റ TE 230662 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ബാവ ലോട്ടറി ഏജന്‍സിയുടെ പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വിജയിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215 എന്നീ നമ്പുറുകള്‍ക്കാണ് രണ്ടാം സമ്മാനം.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം ഇരുപത് പേര്‍ക്കാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1 ലക്ഷം സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു.
കഴിഞ്ഞ തവണയും 25 കോടിരൂപ തന്നെയായിരുന്നു ഒന്നാം സമ്മാനമെങ്കിലും ഇത്തവണ കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. 125 കോടി രൂപയാണ് ആകെ സമ്മാനത്തുക. തിരുവനന്തപുരത്ത് ലോട്ടറി ഭവനില്‍ മന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്.
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായിരുന്നു ഇത്തവണ ഓണം ബംബറിന്റേത്. റെക്കോഡ് ടിക്കറ്റ് വില്‍പനയും ഇത്തവണ നടന്നിരുന്നു. 500 രൂപയായിരുന്നു ടിക്കറ്റ് വില. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. ഇന്ന് രാവിലെ 10 വരെ ഏജന്‍സികള്‍ക്ക് ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെയും റെക്കോര്‍ഡ് വില്‍പന നടന്നിട്ടുണ്ട്. രാവിലെ 10 മണി വരെ 75 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. 67 ലക്ഷത്തിലധികം ടിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നിട്ടുള്ളത്.11.70 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്.
10000 രൂപയില്‍ താഴെയുള്ള സമ്മാനങ്ങള്‍ ഏജന്‍സികള്‍ നേരിട്ട് നല്‍കും. അതിന് മുകളിലുള്ള സമ്മാനത്തുകകള്‍ ലോട്ടറി ഓഫീസുകള്‍ വഴിയും ബാങ്കുകള്‍ വഴിയുമായിരിക്കും നല്‍കുക.
content highlights: onam bumper result 2023