| Thursday, 20th September 2018, 12:41 pm

ആ ഭാഗ്യശാലിയെ കണ്ടെത്തി, ഓണം ബംബറടിച്ചത് തൃശ്ശൂര്‍ സ്വദേശിനിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: അവസാനം ആ ഭാഗ്യശാലിയെ കണ്ടെത്തി. സംസ്ഥാനസര്‍ക്കാരിന്റെ ഓണം ബംബര്‍ ലോട്ടറി ടിക്കറ്റ് അടിച്ചത് തൃശ്ശൂര്‍ സ്വദേശിനിയായ വത്സല വിജയന്. തൃശൂര്‍ പടിഞ്ഞാറെ കോട്ടയിലെ എസ്.എസ്. മണിയന്‍ ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ബംബര്‍ സമ്മാനം.

ഭര്‍ത്താവ് മരിച്ച വത്സല മൂന്ന് മക്കളോടൊപ്പം ഒരു വാടക വീട്ടിലായിരുന്നു കഴിഞ്ഞത്. തൃശ്ശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിനിയായ ഇവര്‍ കാലപ്പഴക്കം മൂലം സ്വന്തം വീട് തകര്‍ന്നതിനാലായിരുന്നു വാടക വീട്ടിലേക്ക് മാറിയത്.

Also Read “ഞമ്മളെ സാനിയാ മിര്‍സാന്റെ പുയ്യാപ്ല…മാലിക് പുയ്യാപ്ലേ… കൂയ്… ഇങ്ങോട്ടുനോക്ക്”; ഫീല്‍ഡിംഗിനിടെ ഷൊയ്ബ് മാലിക്കിനോട് മലയാളികളുടെ സ്‌നേഹപ്രകടനം, വീഡിയോ

ചിത്രം കടപ്പാട് മനോരമ

വത്സല എടുത്ത ടി.ബി. 128092 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം അടിച്ചതോടെ ഏജന്‍സി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ വത്സലക്കും ടിക്കറ്റ് വിറ്റ ഏജന്റ് രവിക്ക് ഒരു കോടി രൂപയും കിട്ടും. ലോട്ടറി വിറ്റ ഏജന്‍സിയ്ക്കും കിട്ടും അരക്കോടി രൂപ.

10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബംബര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ടിക്കറ്റ് വില 250 രൂപയായിരുന്നു.ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കും ലഭിക്കും.

We use cookies to give you the best possible experience. Learn more