ഉപയോക്താക്കളുടെ പേരു വിവരങ്ങള്‍, ഇ മെയില്‍, ടെലഫോണ്‍ നമ്പറുകള്‍, പാസ്‌വേര്‍ഡുകള്‍ എന്നിവയെല്ലാമാണ് ചോര്‍ത്തിയത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ നിയന്ത്രിത ഹാക്കര്‍മാരാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നും യാഹു പറഞ്ഞു.
സാന്‍ഫ്രാന്‍സിസ്‌കോ: 500 മില്ല്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി യാഹു. 2014ലാണ് ഇത്രയധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി യാഹു വെളിപ്പെടുത്തിയത്.
ഉപയോക്താക്കളുടെ പേരു വിവരങ്ങള്‍, ഇ മെയില്‍, ടെലഫോണ്‍ നമ്പറുകള്‍, പാസ്‌വേര്‍ഡുകള്‍ എന്നിവയെല്ലാമാണ് ചോര്‍ത്തിയത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ നിയന്ത്രിത ഹാക്കര്‍മാരാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നും യാഹു പറഞ്ഞു.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈബര്‍ ആക്രമണമാണ് യാഹുവിന് നേരെ ഉണ്ടായിരിക്കുന്നത്. കരുതിയതിലും വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് യാഹു പ്രതികരിച്ചു. വന്‍തോതില്‍ വിവരങ്ങള്‍ ചോര്‍ന്നതായി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വിവരം ഈ ഇടപാടിനെ എങ്ങനെയാണ് ബാധിക്കുക എന്നത് വ്യക്തമല്ല.
അതേ സമയം 2014ന് ശേഷം പാസ്‌വേര്‍ഡ് മാറ്റത്തവരോട് പാസ്‌വേര്‍ഡ് മാറ്റാനും യാഹു ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈയില്‍ യു.എസ് ടെലികോം കമ്പനിയായ വെറിസോണിന് യാഹു തങ്ങളുടെ ഇന്റര്‍നെറ്റ് അടക്കമുള്ള പ്രധാന സേവനങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.