ന്യൂദല്‍ഹി: വനിതാ ദിനത്തില്‍ മോദിക്ക് മുന്നില്‍ ഉപദേശവുമായി ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.
സ്ത്രീകളെ അധിക്ഷേപിച്ച് സോഷ്യല്‍മീഡിയകളില്‍ പോസ്റ്റിടുന്നവരെ അണ്‍ഫോളോ ചെയ്യാന്‍ മോദി തയ്യാറാകണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെടുന്നു.
ട്വിറ്റിലൂടെ നിരവധി പേര്‍ സ്ത്രീകളെ അധിക്ഷേപിച്ച് രംഗെത്തുത്തുന്നുണ്ട്. ചിലര്‍ സത്രീകള്‍ക്കെതിരെ ഭീഷണി മുഴക്കുന്നുണ്ട്. ഇവരില്‍ പലരേയും മോദി ഫോളോ ചെയ്യുന്നുണ്ട്.
ഈ വിഷയത്തിലൊന്നും പ്രതികരിക്കാന്‍ മോദിയോ മോദിയുടെ ഓഫീസോ തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം.
എല്ലാവര്‍ക്കും വനിതാദിനം ആശംസിക്കുന്നതായും കെജ്‌രിവാള്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
നിരവധി പേരാണ് കെജ്‌രിവാളിന്റെ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയത്. അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും സ്വന്തം ഭാര്യക്കെതിരെ പോലും കടുത്ത നടപടി കൈക്കൊള്ളുകയും ചെയ്ത സോംനാഥ് ഭാരതിയപ്പോലുള്ളവരെ പിന്തുടരുന്ന താങ്കള്‍ക്ക് ഇത് പറയാന്‍ അവകാശമില്ലെന്നും ചിലര്‍ ട്വിറ്ററില്‍ കുറിക്കുന്നുണ്ട്.