'മുസ്‌ലിങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ കൊവിഡ് വാക്‌സിനെടുക്കാന്‍ മടി'; സല്‍മാന്‍ ഖാന്റെ സഹായം തേടുമെന്ന് മഹാരാഷ്ട്രാമന്ത്രി
national news
'മുസ്‌ലിങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ കൊവിഡ് വാക്‌സിനെടുക്കാന്‍ മടി'; സല്‍മാന്‍ ഖാന്റെ സഹായം തേടുമെന്ന് മഹാരാഷ്ട്രാമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th November 2021, 10:52 am

ജല്‍ന: മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കൊവിഡ് വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖതയുണ്ടെന്ന് മഹാരാഷ്ട്രാ പൊതുജനാരോഗ്യമന്ത്രി രാജേഷ് ടോപെ.

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെയും മത നേതാക്കളുടെയും സഹായത്തോടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ടെന്ന് ടോപെ പറഞ്ഞു.

”മുസ്‌ലിങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും വാക്‌സിനെടുക്കാനുള്ള മടിയുണ്ട്. വാക്‌സിന്‍ എടുക്കുന്നതിനെക്കുറിച്ച് മുസ്‌ലിം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സല്‍മാന്‍ ഖാന്റെയും മതനേതാക്കളുടെയും സഹായം ഉപയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു.

സിനിമാതാരങ്ങള്‍ക്കും മതനേതാക്കള്‍ക്കും വലിയ രീതിയില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നും
മന്ത്രി പറഞ്ഞു.

രാജ്യത്ത് കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ സംസ്ഥാനം മുന്നിലാണെന്നും എന്നാല്‍ ചില മേഖലകളില്‍ വാക്‌സിനേഷന്റെ വേഗത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: On “Vaccine Hesitancy In Muslim Areas”, Maharashtra’s Salman Khan Answer