ഒരുത്തനെക്കൊണ്ടും സാധിക്കാത്തത്; ഗാബയിലെ ആ ചരിത്രവിജയത്തിന് മൂന്ന് വയസ്
Cricket
ഒരുത്തനെക്കൊണ്ടും സാധിക്കാത്തത്; ഗാബയിലെ ആ ചരിത്രവിജയത്തിന് മൂന്ന് വയസ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th January 2024, 5:10 pm

ഗാബയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര വിജയത്തിന് ഇന്ന് മൂന്ന് വയസ്. ഓസ്‌ട്രേലിയക്കെതിരെ ഇതേ ദിവസമാണ് ഇന്ത്യ ചരിത്രം വിജയം സ്വന്തമാക്കുന്നത്. നീണ്ട 32 വര്‍ഷങ്ങളായി ഓസ്‌ട്രേലിയ തോല്‍ക്കാത്ത ഗ്രൗണ്ട് ആയിരുന്നു ഗാബയിലേത്. ഓസ്‌ട്രേലിയയുടെ ഈ റെക്കോഡ് ആയിരുന്നു ഇന്ത്യ തകര്‍ത്തത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ആയിരുന്നു വിജയിച്ചിരുന്നത്. എന്നാല്‍ ബാക്കിയുള്ള രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ മൂന്നു വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് വീശിയ ഓസ്‌ട്രേലിയ 369 റണ്‍സിന് പുറത്താക്കുകയായിരുന്നു. ഓസീസ് ബാറ്റിങ് നിരയില്‍ മാര്‍നസ് ലബുഷാനെ 108 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ ബൗളിങ്ങില്‍ ഷാര്‍ദുല്‍ താക്കൂര്‍, നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 336 റണ്‍സിന് പുറത്താവുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ 62 റണ്‍സും ഷര്‍ദുല്‍ താക്കൂര്‍ 67 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 294 റണ്‍സിന് പുറത്താവുകയായിരുന്നു. പിന്നീട് ബാറ്റ് ചെയ്ത ഇന്ത്യ 329 റണ്‍സ് ആണ് നേടിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഋഷഭ് പന്ത് പുറത്താവാതെ 89 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Content Highlight: On this day india win the Gabba after 32 years.