| Thursday, 9th February 2017, 5:56 pm

ജയിലില്‍ അഫ്‌സല്‍ഗുരു ഉപയോഗിച്ചിരുന്ന ഡയറിയും ഖുറാനും പുസ്തകങ്ങളും കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഫ്‌സല്‍ ഗുരു അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ മകന്‍ ഗാലിബിന് ഒന്നരവയസായിരുന്നു. തൂക്കിലേറ്റപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പാണ് പിതാവിനെ അവസാനമായി കണ്ടത്. ജീവിതത്തില്‍ പത്തു തവണ മാത്രമാണ് പിതാവിനെ കണ്ടതെന്നും ഗാലിബ് പറയുന്നു (കശ്മീര്‍ റീഡര്‍)


ശ്രീനഗര്‍:  പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ഗുരു ജയിലില്‍ ഉപയോഗിച്ചിരുന്ന ഡയറിയും പുസ്തകങ്ങളും ഖുറാനും തിരിച്ചു നല്‍കണമെന്ന് അഫ്‌സല്‍ഗുരുവിന്റെ വിധവ തബസ്സുമും മകന്‍ ഗാലിബും.

ജയിലില്‍ അഫ്‌സല്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ തിരിച്ചു നല്‍കുമെന്ന് കുടുംബത്തിന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ തീഹാര്‍ ജയിലധികൃതരും സര്‍ക്കാരും ഇതുവരെ ഇവ കുടുംബത്തിന് കൈമാറിയിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം അഫ്‌സലിന്റെ മൃതദേഹം പോലും തിരിച്ചു നല്‍കാന്‍ തയ്യാറായിട്ടില്ല. തന്റെ ഭര്‍ത്താവ് ഉപയോഗിച്ചിരുന്ന സാധനങ്ങളെങ്കിലും തിരിച്ചുതരാമായിരുന്നു. അവ ഇപ്പോഴുമുണ്ടെങ്കില്‍ ഞങ്ങള്‍ക്കത് തിരിച്ചുവേണം, നശിപ്പിച്ചു കളഞ്ഞെങ്കില്‍ അതു പറയണം. എന്റെ ഭര്‍ത്താവിന്റെ സാധനങ്ങള്‍ ഇപ്പോഴും ഇന്ത്യ സൂക്ഷിക്കുന്നത് എന്തുകൊണ്ടാണ് ?  തബസ്സും കശ്മീര്‍ റീഡര്‍ ദിനപത്രത്തോട് പറഞ്ഞു.

അഫ്‌സല്‍ ഗുരു അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ മകന്‍ ഗാലിബിന് ഒന്നരവയസായിരുന്നു. തൂക്കിലേറ്റപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പാണ് പിതാവിനെ അവസാനമായി കണ്ടത്. ജീവിതത്തില്‍ പത്തു തവണ മാത്രമാണ് പിതാവിനെ കണ്ടതെന്നും ഗാലിബ് പറയുന്നു (കശ്മീര്‍ റീഡര്‍)

അഫ്‌സല്‍ ഗുരുവിന്റെ നാലാമത് മരണവാര്‍ഷികമായ ഇന്ന് വിവിധ സംഘടകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. 2013 ഫെബ്രുവരി 9നാണ് അഫ്‌സല്‍ഗുരു തൂക്കിലേറ്റപ്പെടുന്നത്.


Read more: ഹിന്ദുവാണ് ശരി, എന്നാല്‍ മഹാഭാരതവും രാമായണവും കെട്ടുകഥ: സന്ദീപാനന്ദഗിരി


അഫ്‌സല്‍ഗുരു, മഖ്ബൂല്‍ ഭട്ട് എന്നിവരുടെ വധശിക്ഷ നടപ്പിലാക്കിയ ഫെബ്രുവരി 9, 11 തിയ്യതികളില്‍ സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഈസ് ഉമര്‍ഫാറൂഖ്, യാസീന്‍മാലിക്ക് എന്നിവര്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് കശ്മീരിലെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more