സ്വ­ദേ­ശാ­ഭി­മാ­നി: വി­പ്ല­വ മാ­ധ്യ­മ­പ്ര­വര്‍­ത്ത­ന­ത്തി­ന്റെ ജാ­തി ചിന്ത
Opinion
സ്വ­ദേ­ശാ­ഭി­മാ­നി: വി­പ്ല­വ മാ­ധ്യ­മ­പ്ര­വര്‍­ത്ത­ന­ത്തി­ന്റെ ജാ­തി ചിന്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th September 2010, 10:37 pm

മാളവിക

പ­ത്ര­സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള മ­ല­യാ­ളി­യുടെ ഓരോ ചര്‍­ച്ച­ക­ളും സ്വ­ദേ­ശാ­ഭി­മാ­നി രാ­മ­കൃ­ഷ്­ണ­പ്പി­ള്ള­യുടെ ഓര്‍­മ്മ­ക­ളില്ലാ­തെ ക­ട­ന്നു­പോ­കില്ല. രാ­മ­കൃ­ഷ്­ണ­പ്പിള്ള സര്‍ സി­പി­യു­ടെ ഭ­ര­ണ­ത്തോ­ട് ക­ല­ഹി­ച്ച് പ­ത്ര­പ്ര­വര്‍ത്ത­നം ന­ട­ത്തു­കയും ഒ­ടു­വില്‍ നാ­ട് ക­ട­ത്ത­പ്പെ­ടു­കയും ചെയ്­തു­വെ­ന്നത് ച­രി­ത്രം.

1878 മേയ് 25ന് നെയ്യാറ്റിന്‍കരയില്‍ നരസിഹം പോറ്റിയുടെയും ചക്കിയമ്മയുടെയും മകനായി ജനിച്ച രാമകൃഷ്ണപിള്ള കോളജ് പഠനകാലത്തുതന്നെ പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ച വഞ്ചിഭൂപഞ്ചിയുടെ രണ്ടു പത്രാധിപരില്‍ ഒരാ­ളാ­യ അ­ദ്ദേഹം പിന്നീട് കേരള ദര്‍പ്പണം എന്ന പത്ര­ത്തില്‍ പ്രവര്‍ത്തിച്ചു. വക്കം അബ്ദുള്‍ഖാദര്‍ മൌലവി സ്വദേശാഭിമാനി എന്ന പേരില്‍ പത്രം തുടങ്ങിയപ്പോള്‍ പത്രാധിപരായി നിയോഗിക്കപ്പെട്ടു. ഇതോടെയാണ് രാമകൃഷ്ണപിള്ള സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായി മാറു­ന്ന­ത്.

നിശിതവിമര്‍ശനം നിറഞ്ഞു നില്‍ക്കുന്നതായിരു­ന്നു സ്വ­ദേ­ശാ­ഭി­മാ­നി­യുടെ ഭാഷ. 1910 സെപ്റ്റംബര്‍ 26ന് സ്വദേശാഭിമാനി പത്രം കണ്ടുകെട്ടി. പത്രാധിപരെ നാടുകടത്തുകയും ചെയ്തു.

സ്വത­ന്ത്ര മാ­ധ്യ­മ­പ്ര­വര്‍­ത്ത­ന­ത്തി­ന്റെ മി­ശി­ഹ­യാ­യി വാ­ഴ്­ത­പ്പെ­ടു­മ്പൊഴും രാ­മ­കൃ­ഷ്­ണ­പ്പി­ള്ള കേ­ര­ള­ത്തി­ല്‍ ജാ­തി പ­രി­ഷ്­ക­ര­ണ­ത്തി­ന് വേ­ണ്ടി ന­ട­ന്ന വി­പ്ല­ക­വ­ക­രമാ­യ മു­ന്നേ­റ്റ­ങ്ങ­ളോ­ട് പു­റം തി­രി­ഞ്ഞു നിന്ന­ത് കാ­ണാ­തി­രു­ന്നു­കൂ­ട. സ്വ­ദേ­ശാ­ഭി­മാ­നി­യു­ടെ ഓര്‍­മ്മ­കള്‍­ക്കൊപ്പം ഇ­തു­കൂ­ടി കൂ­ട്ടി­വാ­യി­ക്ക­പ്പെ­ട്ടി­ട്ടി­ല്ലെ­ങ്കില്‍ അ­ത് ച­രി­ത്ര­ത്തോ­ട് ചെ­യ്യു­ന്ന അ­പ­രാ­ധ­മാ­യി­രി­ക്കും.

പുലയര്‍ക്ക് സ്­കൂള്‍ പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങിയതിന്റെ പിറ്റേ ദിവസം 1910 മാര്‍­ച്ച് 02ന് രാമകൃഷ്ണ­പ്പിള്ള സ്വദേശാഭി­മാനിയില്‍ എ­ഴു­തി­യ­ മു­ഖ­പ്ര­സം­ഗം ഇ­വി­ടെ പു­ന­പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യാണ്.

“ഗ­വണ്‍­മെന്റി­ന്റെ ഇ­പ്പോഴ­ത്തെ ന­യം സാ­മു­ദാ­യി­കമാ­യ മ­ന­ശാ­സ്­ത്ര­ത്തിനും സ­ദാ­ചാ­ര­ശാ­സ്­ത്ര­ത്തിനും വി­രു­ദ്ധ­മാ­ണെ­ന്ന് ഞ­ങ്ങള്‍ വി­ചാ­രി­ക്കുന്നു. ഈ ന­യം പു­ല­യ­ക്കു­ട്ടി­കള്‍ക്കും പ­റ­യ­ക്കു­ട്ടി­കള്‍ക്കും ജ്ഞാ­ന­വി­ഷ­യ­ത്തില്‍ താ­ണ­വരാ­യ മ­റ്റു­ജാ­തി­കള്‍ക്കും ഗു­ണ­ത്തേ­ക്കാ­ളേ­റെ ദോ­ഷ­ം ചെ­യ്യു­മെ­ന്ന് ഞ­ങ്ങള്‍ പ­റ­ഞ്ഞു­കൊ­ള്ളട്ടെ. മ­നു­ഷ്യ­വര്‍­ഗ­ത്തില്‍ ഒ­രാളും മ­റ്റൊ­രാളും ത­മ്മി­ലു­ള്ള ശാ­രീരി­ക വ്യ­ത്യാ­സ­ത്തെ ഞ­ങ്ങള്‍ അ­റി­യു­ന്നില്ല.

എ­ന്നാല്‍ അനേ­ക ദ­ശാ­ബ്ദ­ക്കാ­ല­മാ­യി പാ­രമ്പ­ര്യ സി­ദ്ധ­മാ­യി­ട്ടു­ള്ള ബു­ദ്ധി സം­ബ­ന്ധമാ­യ വ്യ­ത്യാസ­ത്തെ വി­സ്­മ­രി­ക്കാന്‍ ക­ഴി­യു­ക­യില്ല. എത്രയോ ത­ല­മു­റ­ക­ളാ­യി ബു­ദ്ധി കൃ­ഷി ചെ­യ്­ത് വ­ന്നി­ട്ടു­ള്ള ജാ­തി­ക്കാ­രെയും അ­തി­നേ­ക്കാള്‍ എത്ര­യോ ഏറെ ത­ല­മു­റ­ക­ളാ­യി നി­ലം കൃ­ഷി ചെ­യ്­ത് വ­ന്നി­രി­ക്കു­ന്ന ജാ­തി­ക്കാ­രെയും ത­മ്മില്‍ ബു­ദ്ധി­ക്കാ­ര്യ­ത്തില്‍ ഒ­ന്നാ­യി ചേര്‍­ക്കുന്ന­ത് കു­തി­ര­യെയും പോ­ത്തി­നെയും ഒ­രേ നു­ക­ത്തില്‍ കെ­ട്ടു­ക­യാ­യി­രുന്നു.

ഈ ന­യം പു­ല­യ­ക്കു­ട്ടി­കള്‍ക്കും പ­റ­യ­ക്കു­ട്ടി­കള്‍­ക്കും ജ്ഞാ­ന വി­ഷ­യ­ത്തില്‍ താ­ണ­വരാ­യ മ­റ്റു ജാ­തി­ക്കാര്‍ക്കും ഏ­തെ­ങ്കി­ലും ഗു­ണം ചെ­യ്യു­ന്ന­താ­ണെ­ങ്കില്‍ അ­തി­നേ­ക്കാ­ളേ­റെ ദോ­ഷം അ­വര്‍­ക്കു­ണ്ടാ­ക്കു­ന്നതും ഇ­ത­ര ജാ­തി­ക്കു­ട്ടി­കള്‍­ക്ക് തീ­രെ ദോ­ഷ­ത്തി­ന് മാ­ത്ര­മാ­ണ് കാ­ര­ണ­മാ­യി­ട്ടു­ള്ള­തെന്നും ഞ­ങ്ങള്‍ പ­റഞ്ഞു­കൊ­ള്ള­ട്ടെ”.