| Thursday, 3rd January 2019, 10:04 pm

'സൗണ്ട് ഓൺ ഡിസ്‌പ്ലേ'യുമായി എൽജി ജി 8

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അത്യാധുനിക “സൗണ്ട് ഓൺ ഡിസ്പ്ലേ” സംവിധാനവുമായി എൽജിയുടെ “ജി 8” സ്മാർട്ട്ഫോൺ ഉടൻ പുറത്തിറങ്ങുമെന്നു നിർമ്മാതാക്കൾ. കൊറിയൻ ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കളായ എൽജി ഇതാദ്യമായാണ് തങ്ങളുടെ സ്മാർട്ട്ഫോണിൽ കണ്ടക്ഷൻ സ്പീക്കർ സംവിധാനം ഉൾപ്പെടുത്തുന്നത്. ഫോണിന്റെ ഡിസ്‌പ്ലേയുടെ അടിയിലായി സ്പീക്കർ സ്ഥാപിച്ച് ബെസെൽ(ഫോണിന് ചുറ്റുമുള്ള അധിക ഭാഗം) ഇല്ലാതെ കൂടുതൽ കാഴ്ച്ചാനുഭവം നൽകുന്നതാണ് കണ്ടക്ഷൻ സ്പീക്കർ സംവിധാനം.

Also Read ഹര്‍ത്താല്‍ സമയം കഴിഞ്ഞിട്ടും സംഘര്‍ഷം തുടരുന്നു; ദല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

എൽജിയുടെ മിക്ക ഫോണുകളിലും ഉപഭോക്താക്കൾക്ക് നവീനമായ ഒരു സൗകര്യവും ഉൾപ്പെടുത്താറില്ല എന്ന ആരോപണത്തിന് അപവാദമായാണ് ഈ സംവിധാനം എൽജി ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇതിനു മുൻപുതന്നെ ഷവോമിയും സാംസങും തങ്ങളുടെ ഫോണുകളിൽ ഈ സൗകര്യം കൊണ്ടുവന്നിരുന്നു. ടെലിവിഷനുകളിലും മറ്റും ഈ സംവിധാനം നേരത്തെ തന്നെ വന്നു കഴിഞ്ഞു. സോണി തങ്ങളുടെ ഒ.എൽ.ഇ.ഡി. ടി.വികളിലാണ് ഈ സംവിധാനം ആദ്യമായി കൊണ്ടുവരുന്നത്.

സ്മാർട്ട്ഫോണുകളിലേക്ക് ഈ സൗകര്യം വന്നിട്ട് കുറച്ച് നാളുകളെ ആകുന്നുള്ളു. കേൾക്കാൻ സാധിക്കുമെങ്കിലും, ആൾത്തിരക്കുള്ള സ്ഥലങ്ങളിൽ വെച്ച് കേൾക്കാൻ സാധിക്കുന്ന രീതിയിലും, കേൾവിക്കുറവുള്ള ഉപഭോക്താക്കൾക്ക് വഴങ്ങുന്ന രീതിയിലും ഈ സാങ്കേതികവിദ്യ വികസിച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ. ഡിസ്‌പ്ലേയ്ക്ക് അകത്ത് തന്നെ ഫ്രണ്ട് ക്യാമറ സ്ഥാപിച്ചുള്ള ഡിസൈൻ ആണ് ജി 8ൽ എൽജി ഉദ്ദേശിക്കുന്നത്.

Also Read പിണറായിയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവരോട്; അധ്വാനിച്ച് ജീവിച്ച തൊഴിലാളിയാണ് മുണ്ടയില്‍ കോരന്‍: രൈരു നായര്‍

ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഫോണിൽ എൽജി ഉൾപ്പെടുത്തിയതായും വിവരമുണ്ട്. ഏതായാലും ഇതുവരെ ഇറങ്ങിയ എൽജി ഫോണുകളിൽ സാങ്കേതികതയുടെ കാര്യത്തിൽ മുൻപന്തിയിൽ എന്ന് എൽജി അവകാശപ്പെടുന്ന ജി 8നെ ഏറെ പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ കാത്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more