ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് പൂരി.
രാഹുലിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ തയ്യാറാവാത്ത മന്ത്രി വാക്‌സിന്‍ രാജസ്ഥാനിലെയും പഞ്ചാബിലെയും മാലിന്യക്കൂമ്പാരത്തിലാണെന്നാണ് പറഞ്ഞത്.
” നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിനുകള്‍ എവിടെയാണെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു. വാക്‌സിനുകള്‍ രാജസ്ഥാനിലെയും പഞ്ചാബിലെയും മാലിന്യങ്ങളിലാണ്, വാക്‌സിനുകളില്‍ നിന്ന് ലാഭമുണ്ടാക്കുകയാണവര്‍.ഇതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരം, ”പുരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞദിവസം പഞ്ചാബ് സര്‍ക്കാരിനെതിരെ അകാലിദള്‍ രംഗത്തുവന്നിരുന്നു. വാക്‌സിന്‍ സ്വാകാര്യ ആശുപ്തരികള്‍ക്ക് നല്‍കി കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണ് അമരീന്ദര്‍ സിംഗ് ചെയ്യുന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ തന്നെ വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി.
18-44 വയസ് പ്രായമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലൂടെ ഒറ്റത്തവണ പരിമിത വാക്‌സിന്‍ ഡോസ് നല്‍കാനുള്ള ഉത്തരവാണ് പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
ഉത്തരവ് പിന്‍വലിക്കുന്നതായി വാക്‌സിനേഷന്റെ സംസ്ഥാന ചുമതലയുള്ള വികാസ് ഗാര്‍ഗ് അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിച്ച എല്ലാ വാക്‌സിന്‍ ഡോസുകളും ഉടന്‍ തിരിച്ചുനല്‍കണമെന്നും ഉത്തരവില്‍ അറിയിച്ചുണ്ട്.
അകാലിദളിന്റെ ആരോപണത്തിന് പിന്നാലെ മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബി.എസ് സിദ്ധു രംഗത്തെത്തിയിരുന്നു.
വാക്‌സിനുകളുടെ നിയന്ത്രണം തന്റെ വകുപ്പിന് ഇല്ലെന്നും അവകാശവാദത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സിദ്ധു പറഞ്ഞിരുന്നു.
‘ വാക്‌സിനുകളുടെ നിയന്ത്രണം എനിക്കല്ല. ചികിത്സ, പരിശോധന,വാക്‌സിനേഷന്‍ ക്യാമ്പുകള്‍ എന്നിവ ഞാന്‍ നോക്കുന്നു. ആരോപണത്തില്‍ ഞങ്ങള്‍ തീര്‍ച്ചയായും ഒരു അന്വേഷണം നടത്തും. ഞാന്‍ തന്നെ അന്വേഷിക്കാം’ സിദ്ധു പറഞ്ഞു.
ഇത്തരത്തിലാണ് കേരളം എക്സ്ട്രാ ഡോസുകള്‍ ഉപയോഗിച്ചത്. ഇതേസമയം മറ്റു സംസ്ഥാനങ്ങളില്‍ വാക്സിന്‍ പാഴാക്കിയത് വലിയ രീതിയിലാണ്. തമിഴ്നാട്ടിലാണ് ഏറ്റവും വലിയ രീതിയില്‍ കൊവിഡ് വാക്സിന് പാഴാക്കിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: On Rahul Gandhi’s Vaccine Criticism, Minister Brings Up Punjab, Rajasthan