| Tuesday, 4th August 2015, 8:03 pm

ഇംഗ്ലണ്ട്‌ പാര്‍ലിമെന്റ് കമ്പ്യൂട്ടറില്‍ ഒരുമാസം 20,000 തവണ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: പാര്‍ലിമെന്റ് കമ്പ്യൂട്ടറില്‍ ഒരു മാസം 20,000 തവണ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. യു.കെ പാര്‍ലിമെന്റിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം 2,50,000 ല്‍ അധികം തവണയാണ് പാര്‍ലിമെന്റ് കമ്പ്യൂട്ടറില്‍ നിന്നും പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള ശ്രമം നടന്നിരിക്കുന്നത്.

2014 ഏപ്രിലിലാണ് ഏറ്റവും കൂടുതല്‍ തവണ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചിരിക്കുന്നത്. 42,000 തവണയാണ് യു.കെ പാര്‍ലിമെന്റ് കമ്പ്യൂട്ടറില്‍ നിന്നും പോണ്‍ സൈറ്റുകള്‍ ഏപ്രിലില്‍ സന്ദര്‍ശിച്ചിരിക്കുന്നത്. ഒരു ദിവസം ശരാശരി 1300 ല്‍ അധികം തവണ ഈ കമ്പ്യൂട്ടറുകളില്‍ നിന്ന് പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

ഇതേ വര്‍ഷം ഒക്ടോബറില്‍ 30,000 ല്‍ അധികം തവണ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3,50,000 തവണയാണ് നിരോധിച്ച വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരിക്കുന്നത്. ഫോക്കസ് ന്യൂസ് ഡോട്ട് കോം എന്ന ഒണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more