ചിറ്റോര്‍ഘര്‍: ബലാത്സംഗത്തിനിരയായ യുവതിക്കും കുടുംബത്തിനും രാജസ്ഥാനിലെ ഗ്രാമത്തില്‍ വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി പച്ചക്കറിയോ പലചരക്ക് സാധനങ്ങളോ വാങ്ങാന്‍ പോലും നിര്‍വാഹമില്ലെന്നും യുവതി പറഞ്ഞു.
കോടതിയില്‍ പ്രതികള്‍ക്കെതിരായ മൊഴി മാറ്റിപ്പറയണമെന്ന പഞ്ചായത്ത് നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് തന്നെയും തന്റെ കുടുംബത്തേയും പ്രദേശത്ത് ഒറ്റപ്പെടുത്താന്‍ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നതെന്ന് യുവതി പറഞ്ഞു.
ഇക്കാരണത്താല്‍ യുവതിയുടെ ബന്ധുവിന് പോലും ചികിത്സ നിഷേധിക്കപ്പെടുകയുണ്ടായി. മുടിവെട്ടാനോ ഭഷ്യസാധനങ്ങള്‍ വാങ്ങാനോ നിര്‍വാഹമില്ലെന്നും അവര്‍ പ്രതികരിച്ചു.
“രാത്രി 11 മണിയോടെ ഗ്രാമീണര്‍ ഒത്തുകൂടി. കോടതിയിലെ എന്റെ മൊഴി മാറ്റി പറയാനും പ്രതികളുമായി ഒരു ധാരണയിലെത്താനും അവര്‍ ആവശ്യപ്പെട്ടു. ഞാന്‍ വിസമ്മതിച്ചു,” യുവതി പറഞ്ഞു. എന്നാല്‍, തന്നെയും തന്റെ കുടുംബത്തേയും സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. പരാതി നല്‍കിയതിന് 11000 രൂപ പിഴ ചാര്‍ത്തുകയും പഞ്ചായത്ത് നേതാക്കള്‍ തന്റെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയുമുണ്ടായെന്ന് യുവതി പറഞ്ഞു.
പഞ്ചായത്തിന്റെ വിചിത്ര തീരുമാനത്തിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Watch DoolNews Video: