| Monday, 30th August 2021, 10:21 pm

സ്‌കൂള്‍ തുറക്കേണ്ട, ക്ഷേത്രം തുറക്കണം: ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്ത മഹാരാഷ്ട്രാ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ബി.ജെ.പി. വലിയ തോതിലുള്ള പ്രതിഷേധമാണ് തിങ്കളാഴ്ച സംസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിച്ചത്.

പൂനെ, നാസിക്, മുംബൈ, താനെ, ഔറംഗാബാദ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ മറികടന്നാണ് ബി.ജെ.പിയുടെ പ്രതിഷേധം.

ദല്‍ഹിയില്‍ സ്‌കൂള്‍ തുറന്നതിനെതിരെ ബി.ജെ.പി വിമര്‍ശനം ഉന്നയിക്കുന്ന അതേസമയത്താണ് മഹാരാഷ്രയില്‍ അമ്പലം തുറക്കണമെന്ന് പറഞ്ഞ് ബി.ജെ.പി പ്രതിഷേധിക്കുന്നത്.

എന്നാല്‍, ഭക്തജനങ്ങളുടെ ജീവന്‍ വെച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ദല്‍ഹിയില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായിട്ടുണ്ട്.
9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിനും 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ക്ക് സെപറ്റംബര്‍ 8 നും ക്ലാസുകള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlights: On Opening Of Public Spaces, BJP’s Varied Stance In Delhi, Maharashtra

We use cookies to give you the best possible experience. Learn more